വടിവാളുമായെത്തിയ ആര്‍ എസ് എസുകാര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്.

MTV News 0
Share:
MTV News Kerala

ആലപ്പുഴ:മണ്ണഞ്ചേരിയില്‍ വടിവാളുമായി ഇന്നലെ രാത്രി പിടികൂടിയ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 324, 308 പ്രകാരമാണ് കേസ്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് വടിവാളുമായി ഇന്നലെ രാത്രി നാട്ടുകാരുടെ സഹായത്തോടെ മണ്ണഞ്ചേരി പോലീസ് പിടികൂടിയത്.

മണ്ണഞ്ചേരി പഞ്ചായത്ത് മെമ്പറായ നവാസ് നൈനെ കൊല്ലാനാണ് ആര്‍ എസ് എസുകാര്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് നവാസ് നൈന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്. സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് രണ്ട് വടിവാളുകള്‍ കണ്ടെത്തിയത്. സംഘത്തില്‍ നാല് പേരുണ്ടായിരുന്നു. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Share:
MTV News Keralaആലപ്പുഴ:മണ്ണഞ്ചേരിയില്‍ വടിവാളുമായി ഇന്നലെ രാത്രി പിടികൂടിയ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 324, 308 പ്രകാരമാണ് കേസ്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് വടിവാളുമായി ഇന്നലെ രാത്രി നാട്ടുകാരുടെ സഹായത്തോടെ മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് മെമ്പറായ നവാസ് നൈനെ കൊല്ലാനാണ് ആര്‍ എസ് എസുകാര്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് നവാസ് നൈന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എസ്ഡിപിഐ...വടിവാളുമായെത്തിയ ആര്‍ എസ് എസുകാര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്.