കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കും: മന്ത്രി ആന്‍റണി രാജു

MTV News 0
Share:
MTV News Kerala

കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉറപ്പ് നൽകി. വിവിധ യൂണിയനുകളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ശമ്പള കാരാർ പ്രകാരം അഞ്ചാം തിയതിക്ക്‌ മുൻപ് ശമ്പളം നൽകണമെന്ന യൂണിയനുകളുടെ ആവശ്യത്തിൽ മാനേജ്മെന്റിന്റെ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു മന്ത്രി തല ചർച്ച.


എന്നാൽ KSRTCക്ക്‌ സംസ്ഥാന സർക്കാർ നൽകി വരുന്ന സഹായം തുടരുമെന്നും തൊഴിലാളി യൂണിയനുകൾ പണിമുടക്കിന്ന് പോയി KSRTCയെ കൂടുതൽ പ്രതിസന്ധിയിലാക്കരുതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.
സിഐടിയു ഉൾപ്പെടെയുള്ള അംഗീകൃത ട്രേഡ് യൂണിയൻ സംഘടനമായി വെവ്വേറെയുള്ള ചർച്ചയാണ് മന്ത്രി നടത്തിയത്. ശമ്പള പ്രതിസന്ധി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ കൈകൊണ്ടത് . എല്ലാ മാസവും അഞ്ചിനകം ശമ്പളം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചർച്ചയിൽ പങ്കെടുത്ത ശേഷം CITU സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു.
എന്നാല്‍ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി പ്രതിപക്ഷ യൂണിയനുകൾ പറഞ്ഞു. സർവ്വീസുകൾ കൂടുതൽ നടത്തി വരുമാനം വർദ്ധിപ്പിക്കണമെന്ന നിർദേശമാണ് യൂണിയനുകൾ ഒന്നടങ്കം മുന്നോട്ട് വെച്ചത്.. ഇതിൽ മാനേജ്മെന്റിന് പൂർണ പിന്തുണ നൽകുമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി..


അതേസമയം കെ സ്വിഫ്റ്റിനു പിന്നാലെ കെഎസ്ആര്‍ടിസിയുടെ പുതിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ബസുകളില്‍ നടത്തുന്ന ‘സിറ്റി റൈഡ്’ സര്‍വീസുകളും വമ്പന്‍ ഹിറ്റായിരുന്നു. സര്‍വീസ് തുടങ്ങി ഒരാഴ്ച തികയും മുന്‍പു വിനോദസഞ്ചാരികളുടെയും കെഎസ്ആര്‍ടിസി പ്രേമികളുടെയും യാത്രക്കാരുടെയും ഇടയില്‍ പ്രിയങ്കരമായി മാറിയിരിക്കുകയാണ് സിറ്റി റൈഡ്.
ആദ്യദിനം സൗജന്യ യാത്രയായിരുന്നു. തുടര്‍ന്നുള്ള 4 ദിവസങ്ങള്‍ക്കുള്ളില്‍ 27,000 രൂപയാണ് ഡബിള്‍ ഡെക്കറിലൂടെ കെഎസ്ആര്‍ടിസിയുടെ പോക്കറ്റില്‍ വീണത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വീസ് ഏറ്റെടുത്തതോടെ അവധി ദിവസങ്ങളിലെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീരുകയാണ്. റൈഡിന്റെ പ്രചാരണാര്‍ഥം ഇന്നലെ വൃദ്ധസദനത്തിലെ 54 അന്തേവാസികള്‍ക്ക് സൗജന്യ സര്‍വീസ് നടത്തി.