മാവൂരിൽ ഭക്ഷ്യ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
മാവൂർ:കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിലെ ഭക്ഷ്യ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. എം.സി.എച്ച് യൂണിറ്റ് ചെറൂപ്പയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത്ത്.കെ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ കുമാർ,ആരിഫ്, സുരേഷ് കുമാർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പരിശോധനയിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകുകയും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും പുകയില വിമുക്ത ബോർഡ് സ്ഥാപിക്കാത്തതുമായ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഫൈൻ ഈടാക്കി.
മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും പുകയില വിമുക്ത ബോർഡ് സ്ഥാപിക്കണമെന്നും ഭക്ഷണസാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മുഴുവൻവ്യാപാര സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് നിർബന്ധമായും മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കേണ്ടതാണെന്നും മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ പുതിയ ജല ഗുണനിലവാര പരിശോധന റിപ്പോർട്ട് ഉണ്ടായിരിക്കേണ്ട താണെന്നും വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തുമായി സംയോജിച്ച് പരിശോധന ഊർജിതപ്പെടുത്തുമെന്നും ഹെൽത്ത് ഓഫീസർ അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)