സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടാണ്. കോഴിക്കോട്, മലപ്പുറം തൃശൂർ, കൊല്ലം, പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
കേരളത്തില്‍ ഈ മാസം 27ന് കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ഞായറാഴ്ചയോടെ കാലവര്‍ഷം എത്തിച്ചേരും.
ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന നിഗമനത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എത്തിച്ചേര്‍ന്നത്. സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവര്‍ഷത്തിന് മുന്നോടിയായി മഴ കനക്കും.
തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും മെയ് 15 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണയിലും 7 ദിവസം നേരത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത.
സാധാരണ മെയ് 22 ആണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ കാലവര്‍ഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം എടുത്ത് ജൂണ്‍ 1 ന് ആണ് കേരളത്തില്‍ സാധാരണ കാലാവര്‍ഷം എത്തിച്ചേരാറുള്ളത്. അങ്ങനെയെങ്കില്‍ ഇത്തവണ കേരളത്തില്‍ പതിവിലും നേരത്തെ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത.
© Copyright - MTV News Kerala 2021
View Comments (0)