തൃക്കാക്കരയിൽ ആവേശ ‘തീ’… കലാശക്കൊട്ടിന് ആളൊഴുക്ക്

MTV News 0
Share:

ആവേശ തിരയിലാക്കി തൃക്കാക്കര കലാശക്കൊട്ടിൽ . വിവാദങ്ങള്‍ മേല്‍ത്തട്ടില്‍ നിറഞ്ഞപ്പോഴും വോട്ടര്‍മാരെ മുഖാമുഖം കണ്ട് വോട്ടുറപ്പിച്ച മുന്നണികള്‍ പരസ്യപ്രചാരത്തിന്റെ അവസാനദിനവും അടിത്തട്ടിലാണ് ശ്രദ്ധയൂന്നുന്നത്. സ്ഥാനാര്‍ഥികള്‍ രാവിലെ വിവിധ ഇടങ്ങളിലായി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു.

ഉച്ചയ്ക്കുശേഷം കലാശക്കൊട്ടില്‍ റോഡ് ഷോകളും റാലികളുമായി കളംനിറയുകയാണ് മുന്നണികള്‍. മൂന്നുമുന്നണികളുടെയും സംസ്ഥാനനേതാക്കളുടെ നേതൃത്വത്തിലാണ് അവസാനലാപ്പിലെ വോട്ടുപിടുത്തം.അതേസമയം, സാധാരണ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കാണാത്ത ഒരു കൂട്ടരെ തൃക്കാക്കരയിൽ ഇക്കുറി കണ്ടു, ടെക്കികളാണവർ. പ്രൊഫഷണലുകൾ രാഷ്ടീയത്തിൽ വരണമെന്ന സന്ദേശവുമായാണ് ഇവർ ഇടത് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങിയത്.

Share:
ആവേശ തിരയിലാക്കി തൃക്കാക്കര കലാശക്കൊട്ടിൽ . വിവാദങ്ങള്‍ മേല്‍ത്തട്ടില്‍ നിറഞ്ഞപ്പോഴും വോട്ടര്‍മാരെ മുഖാമുഖം കണ്ട് വോട്ടുറപ്പിച്ച മുന്നണികള്‍ പരസ്യപ്രചാരത്തിന്റെ അവസാനദിനവും അടിത്തട്ടിലാണ് ശ്രദ്ധയൂന്നുന്നത്. സ്ഥാനാര്‍ഥികള്‍ രാവിലെ വിവിധ ഇടങ്ങളിലായി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു. ഉച്ചയ്ക്കുശേഷം കലാശക്കൊട്ടില്‍ റോഡ് ഷോകളും റാലികളുമായി കളംനിറയുകയാണ് മുന്നണികള്‍. മൂന്നുമുന്നണികളുടെയും സംസ്ഥാനനേതാക്കളുടെ നേതൃത്വത്തിലാണ് അവസാനലാപ്പിലെ വോട്ടുപിടുത്തം.അതേസമയം, സാധാരണ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കാണാത്ത ഒരു കൂട്ടരെ തൃക്കാക്കരയിൽ ഇക്കുറി കണ്ടു, ടെക്കികളാണവർ. പ്രൊഫഷണലുകൾ രാഷ്ടീയത്തിൽ വരണമെന്ന സന്ദേശവുമായാണ് ഇവർ ഇടത് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങിയത്.തൃക്കാക്കരയിൽ ആവേശ ‘തീ’… കലാശക്കൊട്ടിന് ആളൊഴുക്ക്