മുക്കം: ഭാരതത്തിൻ്റെ കരുത്തായ മതസാഹോദര്യം നിലനിർത്താൻ യുവ സമൂഹം ജാഗ്രത പുലർത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ പറഞ്ഞു നിരവധി മതങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിൽ സർവ്വ മത വിശ്വാസികളും പരസ്പര ബഹുമാനത്തോടെയാണ് സഹവസിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഭരണാധികാരികൾ ഈ സാഹോദര്യം തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു .ഫാസിസം ,ഹിംസാത്മക പ്രതിരോധം ,മതനിരാസം എന്ന പ്രമേയത്തിൽ മതസാഹോദര്യ കേരളത്തിനായി മുസ് ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യുവ ജാഗ്രത റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് വി.പി.എ ജലീൽ അധ്യക്ഷനായി ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി.കെ കാസിം, ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ, പി.ജി മുഹമ്മദ്, എം.ടി സൈദ് ഫസൽ, കെ.പി.സുനീർ, വി.എ നസീർ ,റാഫി മുണ്ടുപാറ, അറഫി കാട്ടിപ്പരുത്തി, ഷഫീഖ് ചെമ്പുകടവ്, എം.കെ യാസർ, നൗഫൽ പുതുക്കുടി, മുനീർ തേക്കുംകുറ്റി, എ.കെ റാഫി, കെ.ടി ഷമീർ , വി.കെ താജു ,ഷാജു റഹ്മാൻ ,സിറാജ് തൂങ്ങുംപുറം, ഹർഷിദ് നൂറാം തോട് ,സംസാരിച്ചുജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ സ്വാഗതവും ട്രഷറർ നിസാം കാരശ്ശേരി നന്ദിയും പറഞ്ഞു റാലിക്ക് ഫസൽ കൊടിയത്തൂർ ,ഷരീഫ് വെണ്ണക്കോട്, പി.കെ നംഷിദ്, എം.ടി മുഹ്സിൻ, സൈനു കൂമ്പാറ, എം.ഫൈസൽ, കെ.എം അഷ്റഫലി, ജിഹാദ് തറോൽ, ജംഷിദ് കാളിയേടത്ത്, നേതൃത്വം നൽകി
© Copyright - MTV News Kerala 2021
View Comments (0)