കൂടരഞ്ഞി:കുളിരാമുട്ടി ഇന്ന് ഉച്ചക്ക് ശേഷം പെയ്തിറങ്ങിയ പേമാരിയിൽ കുളിരാമുട്ടി സ്രാമ്പിയിൽ താമസിക്കുന്ന മുണ്ടക്കൽ ബിജു എന്ന യുവകർഷകന്റെ കോഴിഫാമി ലേക്ക് വെള്ളം ഇരച്ചുകയറി 2600 കോഴിക്കുഞ്ഞുങ്ങൾ ചത്തു.
കൂടാതെ ബിജുവിന്റെ വീടിനു പുറകുവശം മണ്ണിടിഞ്ഞു അപകടവസ്ഥയിലുമായി. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ഗ്രാമപഞ്ചായത് പ്രസിഡന്റും വാർഡ് മെമ്പർമാരും സംഭവസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി പ്രകൃതിയുടെ വികൃതിയിൽ പകച്ചുനിൽകുവാണ് ബിജുവും കുടുംബവും. മഴക്കാലം തുടങ്ങുമ്പോൾ മലയോരമേഖല മുഴുവനും ഭീതിയിലാണ്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)