കോഴിക്കോട്:കോവിഡ് രോഗികൾ കുറഞ്ഞതോടെ ജില്ലയിൽ ഇപ്പോൾ കോവിഡ് സെന്ററുകൾ പരിമിതമാണ്.കോവിഡ് ചികിത്സാകേന്ദ്രങ്ങൾ, പലതും നിർത്തലാക്കി.എന്നാൽ ഇപ്പോൾ വീണ്ടും കോവിഡ് രോഗികൾ വർദ്ധിച്ചുവരുന്നു.
കോഴിക്കോട്, രണ്ടോമൂന്നോ, ആശുപത്രിയിൽ മാത്രമാണ് ഇപ്പോൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്തുന്നത്.
അതുകൊണ്ടുതന്നെ വലിയ തുകയാണ് അത്തരം ആശുപത്രികൾ രോഗികളിൽനിന്ന് ഈടാക്കുന്നത്.കോഴിക്കോട് അരയിടത്ത് പാലത്തിനു സമീപമുള്ള ഒരു പ്രമുഖ സ്വകാര്യ ആശുപത്രി, ഏഴായിരത്തി നാന്നൂറ് രൂപയാണ്, രോഗികളിൽനിന്ന് ഈടാക്കുന്നത് എങ്കിൽ
കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്തുള്ള, മറ്റൊരു സ്വകാര്യ ആശുപത്രി ഈടാക്കുന്നത് 5000 രൂപയാണ്.
ഈ രണ്ടു ആശുപത്രിയും, ഒരു ദിവസത്തേക്ക് ആണ് ഈ തുക ഈടാക്കുന്നത് എന്നത് ആശ്ചര്യകരമാണ്.അതിനാൽ, കോവിഡ് രോഗം വന്ന രോഗിക്ക് രോഗം ചികിത്സിച്ച് ഭേദ മാക്കണമെങ്കിൽ, ഒരു വലിയ തുക തന്നെ ചെലവാക്കേണ്ടതുണ്ട്.
ഇത്തരം ആശുപത്രികളുടെ, രോഗികളെ പിഴിഞ്ഞ് പണമുണ്ടാക്കുന്ന നയത്തിനെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. അതിനെ ചെറുത്ത് തോൽപ്പിക്കണമെ ങ്കിൽ, സർക്കാറിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കോവിഡ് സെന്ററുകൾ പുനരാരംഭിക്കേ ണ്ടിയിരിക്കുന്നു, എന്നതാണ് പൊതുജനങ്ങളുടെ ആവശ്യം.
© Copyright - MTV News Kerala 2021
View Comments (0)