ചെറുവാടി :കോഴിക്കോട് ഊട്ടി ഹൃസ്യ ദൂര പാതയോരത്തെ എരഞ്ഞിമാവിനും – മാവൂരിനും ഇടയിൽ റോഡിൽ പൊറുതിമുട്ടി ജനം.മലപ്പുറത്തുനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരിച്ച് ഊട്ടിയിലേക്കും എത്തുന്ന പാതയോരത്താണ് അപകടം തുടർകഥയാവുന്നത്. വർഷങ്ങൾക്ക് മുൻപ് കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഈ റോഡിൽ അറ്റകുറ്റപ്പണി ചെയ്തതെല്ലാതെ വേണ്ട റീ ടാറിങ് അടക്കമുള്ള പ്രവർത്തി ഇതുവരെ നടന്നിട്ടില്ല.
എരഞ്ഞിമാവ് – കുളിമാട് റോഡ് ടെൻഡർ ചെയ്ത് കരാർ കോഴിക്കോട് അഞ്ജന കൺസ്ട്രക്ഷൻസിന് ഏല്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ഏപ്രിലിൽ സ്ഥലം എം എൽ എ പറഞ്ഞിരുന്നു.എന്നാൽ ശക്തമായ വേനൽ മഴയിൽ റോഡിലെ കുഴികൾ രൂപപ്പെട്ട് നിരന്തരം അപകടങ്ങൾ തുടർകഥയായിക്കൊണ്ടിരിക്കുകയാണ്.ഇതിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം
മാവൂരിൽ നിന്ന് കൂളിമാടിലേക്ക് വരുമ്പോൾ താഴെ പി എച്ച് ഇ ഡി ഭാഗത്തെ കുത്തനെയുള്ള വളവിലും, തെനെങ്ങാപറമ്പ് ഭാഗത്തെ അങ്ങാടിയിലും താഴെഭാഗത്തെ വളവിലും അതോടപ്പം പന്നിക്കോട് ഉച്ചക്കാവ് ഭാഗത്തുമാണ് കൂടുതൽ അപകടങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്.
കൂടാതെ ആംബുലൻസുകളുടെ പ്രധാന പാതയായ ഈ റോഡിൽ ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് പ്രവർത്തി പുനരാരംഭിക്കണമെന്നും ഇനിയും ദീർഘിപ്പിച്ചാൽ കൂടുതൽ അപകടങ്ങൾക്ക് വഴി വെക്കുമെന്ന് പ്രദേശത്തുക്കാർ ന്യൂസിനോട് പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)