കോഴിക്കോട്ടുകാരുടെ മുഴുവൻ തെറിയും കേൾക്കേണ്ട അവസ്ഥയായി; തിരുവമ്പാടി വിഷയത്തിൽ ധ്യാൻ

MTV News 0
Share:
MTV News Kerala

അന്ന് നൽകിയ ഇന്റർവ്യൂവിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും നല്ലത് പറയുന്നത് കേൾക്കാൻ പൊതുവേ ആളുകൾ കുറവാണെന്നും ധ്യാൻ എഴുതി. കോഴിക്കോട്ടുകാരുടെ മുഴുവൻ തെറിയും കേൾക്കേണ്ട അവസ്ഥയായെന്നും നിലമ്പൂർ നിന്ന് വരെ തെറിപറഞ്ഞവരുണ്ടെന്നും അദ്ദേഹം എഴുതി.

പ്രകാശൻ പറക്കട്ടെ സിനിമയുടെ പ്രചാരണത്തിനിടെ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമത്തെ അപമാനിച്ച് സംസാരിച്ചു എന്ന വിഷയത്തിൽ വിശദീകരണവുമായി നടനും തിരക്കഥാകൃത്തുമായി ധ്യാൻ ശ്രീനിവാസൻ. എത്ര തെറി വിളിച്ചാലും എനിക്ക് അവിടെ ഉള്ള ആൾക്കാരോട് നന്ദിയും സ്നേഹവും മാത്രമേ ഉള്ളൂവെന്ന് ഫെയ്സ്ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.

ഞാൻ അമേരിക്കയിൽ നിന്നും വന്ന സായിപ്പൊന്നുമല്ല. ഞാനും മലബാറുകാരനാണ്. കണ്ണൂർക്കാരനാണ്. അത് കൊണ്ട് തന്നെ എന്റെ സ്വന്തം നാട്ടിൽ ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയായിരുന്നു അവിടെയും. മലബാറുകാരോട് എന്നും സ്നേഹക്കൂടുതൽ തന്നെയുള്ളൂ. വെറുപ്പിക്കാൻ വെറും 2 സെക്കൻഡ് മതി. ഞാൻ നിങ്ങളെ വെറുപ്പിച്ചിട്ടുണ്ടെങ്കിൽ.. ഇനി ഇപ്പോൾ എത്ര തെറി വിളിച്ചാലും എനിക്ക് അവിടെ ഉള്ള ആൾക്കാരോട് നന്ദിയും സ്നേഹവും മാത്രമേ ഉള്ളൂ. അവിടെ ഉള്ള ആൾക്കാരുടെ സഹകരണം ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു.