ചാത്തമംഗലം പഞ്ചായത്ത് നീന്തൽ സർട്ടിഫിക്കറ്റ് വിതരണം ജൂലൈ ഒന്ന്,രണ്ട് തീയ്യതികളിൽ.
കട്ടാങ്ങൽ:പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി നീന്തൽ പരിശോധനകൾക്ക്
തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായി.
ചാത്തമംഗലം പഞ്ചായത്തിലെ നീന്തൽ പരിശോധന ജൂലൈ ഒന്ന് രണ്ട് തീയതികളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അറിയിച്ചു.
ജൂലൈ ഒന്നിന് നായർകുഴി നൂഞ്ഞാറ്റിൻകര കുളത്തിലും.
ജൂലൈ രണ്ടിന് പുള്ളാവൂർ ബ്ലൂ ബക്‌സ് സ്വിമ്മിംഗ് പൂളിൽ വെച്ചും നീന്തൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർത്ഥികൾ അതാത് വാർഡ് മെമ്പർമാരെ ബന്ധപ്പെടേണ്ടതാണ്.
പരിശോധനക്ക് വരുമ്പോൾ 2 ഫോട്ടോ, ആധാർ കാർഡ് കോപ്പി,70 രൂപ, നീന്തൽ ട്രസ് എന്നിവ കയ്യിൽ കരുതേണ്ടതാണ്. സ്വിമ്മിംഗ് പൂളിൽ പോകുന്നവർക്ക് 100 രൂപ ചാർജും ഉണ്ട്.
രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സമയക്രമം.
നേരത്തെ സ്പോട്സ് കൗൺസിലിനു കീഴിൽ
കോഴിക്കോട് കേന്ദ്രീകരിച്ചാണ് ടെസ്റ്റ് നടത്തിയിരുന്നത്.
എന്നാൽ ജില്ലയിലെ എല്ലായിടത്തു നിന്നും എത്തുന്ന വിദ്യാർത്ഥികളുടെ നീന്തൽ ടെസ്റ്റ് നടത്തുക എന്നത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
അതാണ് ഇത്തവണ കുറ്റമറ്റരീതിയിൽ യോഗ്യതയുള്ളവരെ കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ സ്ഥലങ്ങളിൽ വെച്ച് ടെസ്റ്റ്
നടത്താൻ കാരണം.
ബ്ലോക്ക് പഞ്ചായത്തുകൾ,
പഞ്ചായത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നീന്തൽ ടെസ്റ്റ് നടത്തുന്നത്.
ജൂൺ 27 മുതൽ ജൂലൈ ആറ് വരെയാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ നീന്തൽ യോഗ്യതാ പരിശോധന ടെസ്റ്റ് നടത്തുന്നത്.
© Copyright - MTV News Kerala 2021
View Comments (0)