മുംബൈ | മെയ് മാസം മാത്രം രാജ്യത്ത് ഒന്നര കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം രാജ്യത്ത് ഭൂരിപക്ഷം സ്ഥലങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ജൂലൈ 2020 മുതലുള്ള സാമ്പത്തിക രംഗത്തെ നേരിയ ഉണര്‍വുകള്‍ പോലും ഇല്ലാതാക്കുന്നതാണ് ഇത്.
ജോലി നഷ്ടപ്പെടുന്നത് കാരണം ജനങ്ങളുടെ ചെലവഴിക്കല്‍ കുറയുകയും സാമ്പത്തിക തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ജനങ്ങള്‍ പണം വിപണിയില്‍ ചെലവഴിക്കുന്നതിനെ അവലംബിച്ചാണ് സാമ്പത്തിക പുനരുജ്ജീവനം സാധ്യമാകുക. ഏപ്രിലില്‍ 39.79 കോടി പേര്‍ ജോലി ചെയ്തിരുന്നെങ്കില്‍ മെയ് മാസമത് 37.54 കോടിയായി കുറഞ്ഞു.
ഏപ്രില്‍- മെയ് മാസങ്ങളില്‍ മാസശമ്പളം ലഭിക്കുന്നതും അല്ലാത്തതുമായ തൊഴിലുകള്‍ ചെയ്യുന്നവരുടെ എണ്ണം 2.3 കോടിയായി കുറഞ്ഞിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷിക്കുന്നവരുടെ എണ്ണം 1.7 കോടി വര്‍ധിച്ച് 5.07 കോടിയായിട്ടുണ്ട്. ഇതിനര്‍ഥം തൊഴിലവസരം ലഭിക്കുന്നില്ലെന്നാണ്
© Copyright - MTV News Kerala 2021
View Comments (0)