മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ രാജി സമർപ്പിച്ചു. മുന്നണി ധാരണയനുസരിച്ച് നേതൃസ്ഥാനം ഒന്നര വർഷം പൂർത്തിയാക്കിയ തോടെയാണ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. കൂടാതെ
നിലവിൽ ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാനായ ടി.രഞ്ചിത്തും സ്ഥാനം രാജി വെച്ചു.
വരുന്ന ഒരു വർഷം
യു ഡി.എഫ്. പിന്തുണയിൽ വിജയിച്ച
ആർ.എം.പി.യുടെ
ടി.രഞ്ചിത്തിനാണ് പ്രസിഡണ്ട് സ്ഥാനം.
മാവൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി
ബ്രിജേഷിനു മുന്നിലാണ് ഇരുവരും രാജി സമർപ്പിച്ചത്.
ചടങ്ങിൽ മാവൂരിലെ
ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും സംബന്ധിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)