ആതുര സേവന രംഗത്ത് മാതൃകയാണ് ഈ നാട്ടുകാർ; പാഴൂർ ആംബുലൻസ് സർവീസ് നാടിന് സമർപ്പിച്ചു.
പാഴൂർ: മേഖലയിലെ അപകടങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിനും, ഹോം കെയറിനും ഇനി പാഴൂർ ആംബുലന്‍സ് സര്‍വീസും. നാട്ടുകാരുടെ ഒത്തൊരുമയിലൂടെ ആംബുലൻസ് വാങ്ങാൻ ആവശ്യമായ തുക കുറഞ്ഞ ദിവസങ്ങൾക്കകം സമാഹരിച്ചാണ് ബലി പെരുന്നാൾ ദിനത്തിൽ (10- 07- 2022) നാടിന് സമര്‍പ്പിച്ചത്. കൊടുവള്ളി എം.വി.ഐ. ശ്രീ. അജിൽ കുമാർ സി. കെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. താക്കോൽ കൈമാറ്റം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാബു നെല്ലൂളിയും നിർവഹിച്ചു.
മെഡിക്കൽ ഉപകരണങ്ങളായ സ്ട്രെച്ചർ കൈമാറ്റം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഓളിക്കൽ ഗഫൂർ, ഓക്സിജൻ സിലിണ്ടർ പഴൂർ വാർഡ് മെമ്പർ ശ്രീമതി ഇ പി വത്സലയും കൈമാറി. ചടങ്ങിൽ റിയാസ് ബാബു സി.കെ സ്വാഗതവും ഫഹദ് പാഴൂർ നന്ദിയും പറഞ്ഞു. ആംബുലൻസ് മാനേജ്മെന്റ് അംഗങ്ങൾക്കും ഡ്രൈവർമാർക്കും ട്രോമ കെയറിന്റെ ഫസ്റ്റ് എയ്ഡ് പരിശീലനം ലഭിച്ചവരാണ്.
© Copyright - MTV News Kerala 2021
View Comments (0)