പതങ്കയം അപകടം: അവലോകന യോഗം ചേർന്നു

MTV News 0
Share:
MTV News Kerala

കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, തഹസിൽദാർ സി.സുബൈർ, എൻ.ഡി.ആർ.എഫ് വിംഗ് കമാൻഡർ ബാബു സെബാസ്റ്റ്യൻ, പോലീസ്, ഫയർ ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ നാളെ മുതലുള്ള തിരച്ചിലിന് താഴെ പറയും പ്രകാരമുള്ള ക്രമീകരണമേർപ്പെടുത്തി.

12/07 / 2022 ചൊവ്വ: എസ്.കെ.എസ്.എസ്.എഫ്

13/07/2022 ബുധൻ:
വൈറ്റ് ഗാർഡ്

14/07/2022 വ്യാഴം: കർമ്മ ഓമശ്ശേരി

15/07/2022 വെള്ളി:
ഹെൽത്ത് കെയർ ഫൗണ്ടേഷൻ

16/07/2022 ശനി:
അമീൻ റെസ്ക്യു

17/07/2022 ഞായർ:
എൻ്റെ മുക്കം സന്നദ്ധ സേന

തുടർന്നുള്ള
ദിവസങ്ങളിൽ
സാന്ത്വനം ഓമശ്ശേരി, രാഹുൽ ബ്രിഗേഡ്, ടാസ്ക് ഫോഴ്സ്, പുനർജ്ജനി ആനക്കാംപൊയിൽ.

കാലാവസ്ഥ അനുകൂലമാകുന്ന പക്ഷം അതത് സമയങ്ങളിൽ മാറ്റം വരുത്താനും തീരുമാനമായി.
അതേ സമയം കഴിഞ്ഞ തിങ്കളാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശിക്ക് വേണ്ടിയുള്ള സംയുക്ത തിരച്ചിൽ ഇന്നും തുടരുന്നു.

Share:
MTV News Keralaകോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, തഹസിൽദാർ സി.സുബൈർ, എൻ.ഡി.ആർ.എഫ് വിംഗ് കമാൻഡർ ബാബു സെബാസ്റ്റ്യൻ, പോലീസ്, ഫയർ ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ നാളെ മുതലുള്ള തിരച്ചിലിന് താഴെ പറയും പ്രകാരമുള്ള...പതങ്കയം അപകടം: അവലോകന യോഗം ചേർന്നു