തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം ഐക്യദാർഢ്യവുമായി യൂത്ത് ലീഗ്

MTV News 0
Share:
MTV News Kerala

മുക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവമ്പാടി – കൊൽത്താഗിരി എസ്റ്റേറ്റ് തൊഴിലാളികൾ കഴിഞ്ഞ മൂന്നാഴ്ച കാലമായി നടത്തി വരുന്ന തൊഴിലാളി സമരത്തിന് മുസ് ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ഐക്യദാർഢ്യ റാലിയും സംഗമവും നടത്തി.ഗേറ്റുംപടിയിൽ നിന്നാരംഭിച്ച റാലി സമര പന്തലിനടുത്ത് സമാപിച്ചു തുടർന്ന് നടന്ന സംഗമം മുസ്‌ലിം ലീഗ് നേതാവ്.ടി ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു ഏതു സംരഭത്തിൻ്റെയും നട്ടെല്ല് തൊഴിലാളികളാണ് അവരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നിന്ന് തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന മാനേജ്മെൻ്റ് നടപടി ധിക്കാരപരമാണ് ഇത് തിരുത്താൻ തയ്യാറാവണം അല്ലാത്ത പക്ഷം ബഹുജനങ്ങൾ കൂടി സമരത്തിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു നിയോജക മണ്ഡലം പ്രസിഡൻ്റ് വി.പി.എ ജലീൽ അധ്യക്ഷനായിപി.ജി.മുഹമ്മദ്, യൂനുസ് മാസ്റ്റർ, എം.ടി.സൈദ് ഫസൽ, ഷംസീർ പോത്താറ്റിൽ, നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, ടി.പി.അബ്ബാസ്, ഗസീബ് ചാലൂളി, എം.ടി.മുഹ്സിൻ, ശരീഫ് വെണ്ണക്കോട്, കെ.എം അഷ്റഫലി, ജിഹാദ് തറോൽ, ജംഷിദ് കാളിയേടത്ത്, അൻവർ മുണ്ടുപാറ, അലി വാഹിദ്, അഷ്കർ തിരുവമ്പാടി, ആഷിഖ് നരിക്കോട്, ടി.പി.മൻസൂർ, ഷംനാദ് പുതുപ്പാടി, നിയാസ് പന്നിക്കോട്, നസീർ കല്ലുരുട്ടി, യു.കെ അംജിദ് ഖാൻ, ജമാൽ മുണ്ടുപാറ, പി.ടി യൂസഫ് സമര സമിതി നേതാക്കളായ കെ.പ്രഹ്ളാദൻ, കെ. റഫീഖ് ,കെ.പി.രാജേഷ്, ടി.പി. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു .