പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബര്‍ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു.
സെപ്റ്റംബര്‍ 23-ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് നടന്ന മീറ്റിംഗില്‍ എത്തിച്ചേര്‍ന്ന ധാരണയനുസരിച്ചാണ് പണിമുടക്ക് മാറ്റിവച്ചത്.
പെട്രോളിയം ഉല്പന്നങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുക, പരിചയസമ്പന്നരായ വില്‍പ്പന ഉദ്യോഗസ്ഥരെ നിയമിക്കുക, വ്യാപാരികള്‍ ആവശ്യപ്പെടുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ കമ്പനികള്‍ നല്കാന്‍ തയ്യാറാവുക, ഓരോ വ്യാപാരിക്കും അവരവരുടെ ആവശ്യകത അനുസരിച്ച് മാത്രം ഉല്പന്നങ്ങൾ നല്കുക, ഫയർ, പൊല്യൂഷന്‍ ലൈസന്‍സ് എന്നിവയുടെ കാലദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക, പെട്രോളിയം വ്യാപാരികളോടുള്ള പെട്രോളിയം കമ്പനികളുടെ വിവേചനം അവസാനിപ്പിക്കുക, അവധി ദിവസങ്ങളില്‍ ഉപയോഗിക്കാത്ത തുകയ്ക്ക് ബാങ്ക് പലിശ ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വ്യാപാരികള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
വ്യാപാരികള്‍ ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളിലും പരിഹാരം കാണാന്‍ കമ്പനി പ്രതിനിധികള്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ആയതിന്റെ അടിസ്ഥാനത്തില്‍ പണിമുടക്ക് മാറ്റിവയ്ക്കുന്നതായി പെട്രോളിയം വ്യാപാരി സംഘടനാ നേതാക്കൾ അറിയിച്ചു.
ആൾ കേരള പെട്രോളിയം ഡീലേഴ്സിനെ പ്രതിനിധീകരിച്ച് ഡി.കെ. രവിശങ്കർ, മൈതാനം എം.എസ്.പ്രസാദ്, വിജയന്‍, അബ്ദുൾ റഹ്മാന്‍, ഷാജി, ജെം എന്നിവരും കേരള സ്റ്റേറ്റ് പെട്രോളിയം ട്രെഡേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ശബരീനാഥ്, രാജേഷ്, അന്‍വൻ, ആൾ കേരള ഡീലര്‍ ടാങ്കർ അസോസിയേഷനെ പ്രതിനിധീകരിച്ച് അഷ്റഫ്, ബിനോയ് എന്നിവരും സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)