കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ പഠനം ഉപേക്ഷിക്കാൻ നിർബന്ധിച്ചു’; മലയാളി വിദ്യാ‍ർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി:പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി അഖിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ചേർത്തല പള്ളിപ്പുറം സ്വദേശി 21കാരനായ അഖിൻ എസ് ദിലീപിന്റെ ആത്മഹത്യാക്കുറിപ്പാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് എൻഐടിയിലെ അധ്യാപകനെതിരെ കുറിപ്പിൽ പരാമ‍‍ർശമുണ്ട്. എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും ആ തീരുമാനത്തിൽ ഞാൻ ദുഃഖിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
കോഴിക്കോട് എൻഐടിയിലെ പ്രൊഫ. പ്രസാദ് കൃഷ്ണയ്‌ക്കെതിരെയാണ്‌ പരാമ‍‍ർശം. താനെടുത്ത തീരുമാനത്തിൽ പശ്ചാത്തപിക്കുന്നതായും താൻ എല്ലാവർക്കും ഭാരമാണെന്നും കുറിപ്പിലുണ്ടായിരുന്നു. ഹോസ്റ്റൽ മുറിയിൽനിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്റേതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാ‍‍‍ർത്ഥിയായിരുന്ന അഖിൻ നേരത്തെ കോഴിക്കോട് എൻഐടിയിലെ ബി ടെക്ക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു.

പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ഡിസൈൻ കോഴ്‌സ് ചെയ്തിരുന്ന അഖിൻ ചൊവ്വാഴ്ച ആണ് മരിച്ചത്. അഖിന്റെ മരണത്തിന് പിന്നാലെ സർവകലാശാല കാമ്പസിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പത്ത് ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണിതെന്നും, അന്വേഷണം വേണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. സംഭവത്തിൽ പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലേക്ക് അന്വേഷണം നീട്ടാനാണ് പഞ്ചാബ് പൊലീസിന്റെ തീരുമാനം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Share:
MTV News Keralaന്യൂഡൽഹി:പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി അഖിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ചേർത്തല പള്ളിപ്പുറം സ്വദേശി 21കാരനായ അഖിൻ എസ് ദിലീപിന്റെ ആത്മഹത്യാക്കുറിപ്പാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് എൻഐടിയിലെ അധ്യാപകനെതിരെ കുറിപ്പിൽ പരാമ‍‍ർശമുണ്ട്. എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും ആ തീരുമാനത്തിൽ ഞാൻ ദുഃഖിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. കോഴിക്കോട് എൻഐടിയിലെ പ്രൊഫ. പ്രസാദ് കൃഷ്ണയ്‌ക്കെതിരെയാണ്‌ പരാമ‍‍ർശം. താനെടുത്ത തീരുമാനത്തിൽ പശ്ചാത്തപിക്കുന്നതായും താൻ എല്ലാവർക്കും ഭാരമാണെന്നും കുറിപ്പിലുണ്ടായിരുന്നു. ഹോസ്റ്റൽ മുറിയിൽനിന്ന്...കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ പഠനം ഉപേക്ഷിക്കാൻ നിർബന്ധിച്ചു’; മലയാളി വിദ്യാ‍ർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്