സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് യുവാവിനെ ഫോണിൽ വിളിച്ചു വരുത്തി, ലക്ഷങ്ങൾ തട്ടിയെടുത്തു, യുവതി പിടിയില്‍.
പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍.കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണയാണ് പിടിയിലായത്.
അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസി (29)ന്റെ പരാതിയില്‍ അറസ്റ്റിലായ സുരഭി കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയ ശേഷം മുങ്ങുകയായിരുന്നു. ഹൈക്കോടതി സ്റ്റേനോഗ്രാഫര്‍ ആണെന്ന് പറഞ്ഞ് 5.95 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പല തവണയായി പ്രസാദിൽ നിന്ന് പണം കൈപ്പറ്റി.
പുല്ലാട് കേരള ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2020 മെയ് 27 ന് 9000 രൂപയും ഒക്ടോബര്‍ ഏഴി ന് 3,45,250 രൂപയും വാങ്ങി. കൂടാതെ ഒരു ലക്ഷം നേരിട്ടും വാങ്ങി. സഹോദരന്മാര്ക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കുനല്കി 1.50 ലക്ഷം രൂപയും അക്കൗണ്ടിലേക്ക് വാങ്ങി. കേസില്‍ അറസ്റ്റിലായപ്രതി ജാമ്യമെടുത്ത ശേഷം മുങ്ങി. തുടര്‍ന്ന് പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.
ജോലി ആവശ്യപ്പെട്ട യുവാവിന് 6 ലക്ഷം രൂപയുടെ വണ്ടി ചെക്ക് നല്‍കിയും, ജോലിയില്‍ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകള്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്തും പ്രതി വഞ്ചിച്ചു എന്ന് പോലീസ് പറഞ്ഞു. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ആദ്യം പ്രതിയെ പിടികൂടിയത്.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതി ജാമ്യമെടുത്ത ശേഷം ഒളിവില്‍ പോവുകയാണുണ്ടായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
© Copyright - MTV News Kerala 2021
View Comments (0)