
കണ്ണൂരില്‍ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും റെയ്ഡ്.
കണ്ണൂര്‍: ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വ്യാപര സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്. മട്ടന്നൂരിലെ പാലോട്ട് പള്ളി, നടുവനാട്, 19-ാം മൈല്‍ എന്നിവിടങ്ങളിലെ വ്യപാര സ്ഥാപനങ്ങളിലാണ് പരിശോധന.
ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്നാണ് റെയ്ഡെന്നാണ് സൂചന. ഇന്നലെ മട്ടന്നൂര്‍, ഉളിയില്‍, ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചായണ് ഇന്നത്തെ റെയ്ഡും.
ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങള്‍ സമാന സ്വഭാവമുള്ളതായിരുന്നതിനാല്‍ ഇത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. പലയിടത്തും ആക്രമണത്തിനായി പെട്രോള്‍ ബോംബ് ഉപയോഗിച്ചിരുന്നു. ഇതാണ് പോലീസിന്റെ സംശയത്തിന് കാരണം. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളില്‍വെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
© Copyright - MTV News Kerala 2021





View Comments (0)