
കേന്ദ്രനേതൃത്വം വിളിപ്പിച്ചതല്ല; ഡല്‍ഹിയില്‍ മന്ത്രിമാരെ കാണാനെത്തിയതാണ്: കെ സുരേന്ദ്രന്
ന്യൂഡല്‍ഹി | കേരളത്തിലുയര്‍ന്ന വിവാദങ്ങളുടെ പേരില്‍ കേന്ദ്ര നേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മന്ത്രിമാരെ കാണുന്നതിന് വേണ്ടിയാണ് താന്‍ ഡല്‍ഹിക്ക് പോയതന്നും സുരേന്ദ്രന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
തന്നെ വിളിച്ചുവരുത്തേണ്ട ആവശ്യം കേന്ദ്രനേതൃത്വത്തിനില്ല. സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. ആരോപണം ഉന്നയിച്ച പ്രസീത സിപിഎം നേതാവ് പി ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)