ശ്രദ്ധിച്ചില്ലെങ്കില്‍ ജയിലും അരലക്ഷം പിഴയും; വാട്സ്ആപ്പ്, ടെലഗ്രാം ഉപയോക്താക്കള്‍ ജാഗ്രതൈ!
ന്യൂഡൽഹി:കടുത്ത ശിക്ഷാനടപടികൾക്കുള്ള നീക്കത്തിലാണ് കേന്ദ്രം. വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് സ്വന്തമാക്കുന്നവർക്കും പണി കിട്ടുമെന്നാണ് വിവരം. തടവുശിക്ഷയും വൻതുക പിഴയുമടക്കമുള്ള ശിക്ഷാനടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നത്.
ഒരു വർഷം തടവുശിക്ഷ മുതൽ 50,000 രൂപ പിഴ വരെയുള്ള കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർദേശമെന്നാണ് മന്ത്രാലയം ബില്ലിൽ അറിയിച്ചിരിക്കുന്നത്. കരടുരേഖയിലെ വകുപ്പ് നാല്, ഉപവകുപ്പ് ഏഴ് പ്രകാരം മുഴുവൻ ടെലകോം ഉപയോക്താക്കളും തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തണം. ഇല്ലെങ്കിൽ, അത് കുറ്റമായി കണക്കാക്കി അറസ്റ്റ് വാറന്റില്ലാതെ തന്നെ പൊലീസിന് നിയമലംഘകരെ അറസ്റ്റ് ചെയ്യാനാകും.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)