വിദ്യാർഥികളെ കയറ്റാതെ മഴയത്തു നിർത്തിയ സ്വകാര്യ ബസിനെതിരെ നടപടി.

MTV News 0
Share:
MTV News Kerala

തലശേരി:തലശേരിയിൽ വിദ്യാർഥികളെ കയറ്റാതെ മഴയത്തു നിർത്തിയ സ്വകാര്യ ബസിനെതിരെ നടപടി. സിഗ്മ എന്ന സ്വകാര്യ ബസിന് 10000 രൂപ പിഴയിട്ടു.

വീഡിയോ: https://youtube.com/shorts/c1V_Zr0pk2k?feature=share

തലശേരി ആർടിഒ യുടേതാണ് നടപടി. ബസ് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ മൊഴി എടുക്കുമെന്ന് പോലീസ് അറിയി ച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും റിപ്പോർട്ട് തേടി.

ബസ് ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് കണ്ണൂരിലേയ്ക്ക് വരുമ്പോഴാണ് സംഭവം. ബസ് പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പ് മാത്രം കയറിയാൽ മതിയെന്നു പറഞ്ഞ് ജീവനക്കാർ വിദ്യാർഥികളെ മഴയത്ത് നിർത്തിയെന്നാണ് പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വിഷയം ചർച്ചയായത്.