നരബലിക്കേസിലെ പ്രധാന പ്രതി ഷാഫി വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതി.

MTV News 0
Share:

നരബലിക്കേസിലെ പ്രധാന പ്രതി ഷാഫി വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതി. കോലഞ്ചേരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഷാഫി . പുത്തൻകുരിശ് പോലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ വീട്ടില്‍ നിന്ന് യുവതികളുടെ മൃതദേഹം കണ്ടെത്തി. ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിലാണ് ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.വളരെ ആഴത്തില്‍ കുഴിയെടുത്താണ് മൃതദേഹ ഭാഗങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് കൊച്ചി ഡിസിപി പറഞ്ഞു.

തമിഴ്‌നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബര്‍ 26നാണ് കാണാതാകുന്നത്. തമിഴ്‌നാട് സ്വദേശിയായ ഇവര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുവരാന്‍ കാരണമായത്.

കൊല്ലപ്പെട്ട റോസ്‌ലിയുടെ മൃതദേഹവും ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്ന് തന്നെയാണ് കിട്ടിയത്.

Share:
നരബലിക്കേസിലെ പ്രധാന പ്രതി ഷാഫി വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതി. കോലഞ്ചേരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഷാഫി . പുത്തൻകുരിശ് പോലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ വീട്ടില്‍ നിന്ന് യുവതികളുടെ മൃതദേഹം കണ്ടെത്തി. ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിലാണ് ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.വളരെ ആഴത്തില്‍ കുഴിയെടുത്താണ് മൃതദേഹ ഭാഗങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്....നരബലിക്കേസിലെ പ്രധാന പ്രതി ഷാഫി വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതി.