ബസ്സ് ജീവനക്കാർക്ക് നേരെ ഉള്ള വിദ്യാർത്ഥി വിദ്യാർത്ഥി മർദ്ധനം:പ്രതിഷേധം കടുക്കുന്നു. അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നു ബസ്സ് ജീവനക്കാർ.

MTV News 0
Share:
MTV News Kerala

മലപ്പുറം /കോഴിക്കോട്:എടവണ്ണപാറ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ബസ്സ് ജീവനക്കാർക്ക് നേരെ യാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥി കൂട്ടം രക്ഷിതാക്കളെ കൂട്ടു പിടിച്ചു ആക്രമണം അഴിച്ചു വിട്ടത്.
കഴിഞ്ഞവെള്ളിയാഴ്ചയായിരുന്നു സംഭവം. എടവണ്ണപാറയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഡിജെ ബസ്സ് പെരുവയലിൽ വെച്ചായിരുന്നു വൈകീട്ടോടെ തടഞ്ഞിട്ട് ആക്രമണം അഴിച്ചു വിട്ടത്.
യാതൊരു പ്രകോപന സാഹചര്യവും നിലനിൽക്കാതെ ആയിരുന്നു ആക്രമണം.
മുൻപ് സർവീസുമായി ബന്ധപെട്ടു വിദ്യാർത്ഥികളുമായി ഉണ്ടായ പ്രശ്നങ്ങൾ മെഡിക്കൽ കോളേജ് പോലിസ് സ്റ്റേഷനിൽ വെച്ചു ഇരു കക്ഷികളും പറഞ്ഞു തീർത്തതായിരുന്നുവെത്ര.
അതിനു ശേഷം നടന്ന ഈ മിന്നൽ ആക്രമണം നീതികരിക്കാൻ ആവില്ല എന്നാണ് ജീവനക്കാരെ പക്ഷം.ഇനിയും ഇത്തരം ആക്രമണങ്ങളെ കണ്ടില്ല എന്നു നടിച്ചു മുമ്പോട്ട് പോവാൻ ആവില്ല. മുൻമ്പും വിദ്യാർത്ഥികൾ ഉണ്ടായിരുന്നു ബസ്സ് സർവീസ് ഉണ്ടായിരുന്നു സമരങ്ങളും ഉണ്ടായിരുന്നു അതിനൊരു മാന്യമായ രീതിയും, പരിഹാരവും ഉണ്ടായിരുന്നു നിലവിൽ എവിടെയും വിദ്യാർത്ഥി ഭാഗത്ത് നിന്നും കണ്ടു വരുന്നത് ഗുണ്ട സ്റ്റൈൽ ആക്രമണം ആണ്.ഇതു തുടർന്നാൽ ഞങ്ങളെ ജീവനു തന്നെ ഭീഷണി ആയതിനാൽ വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിലെ ശക്തമായ ഇടപെടൽ വരുന്നത് വരെ സർവീസ് നിർത്തി വെക്കുകയാണ് ബസ്സ് ഉടമകളും ജീവനക്കാരും സംയുക്ത വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങുകയാണ് ബസ്സ് തൊഴിലാളികൾ.
കോഴിക്കോട് ഭാഗത്തു നിന്നും മെഡിക്കൽ കോളേജ് വഴി എടവണ്ണ പാറ, അരീക്കോട്, മുക്കം, മാവൂർ, കുറ്റിക്കടവ്, പെരുമണ്ണ, രാമനാട്ടുകാര രൂട്ടിൽ ഉള്ള സർവീസുകൾ എല്ലാം നാളെ സമരത്തിന്റെ ഭാഗമായി മാറുന്നതിനാൽ വാരാന്ത്യo കഴിഞ്ഞു ജോലി സ്ഥലത്തു പോവേണ്ടവർ, വിദ്യാർത്ഥികൾ, ഹോസ്പിറ്റൽ ആവശ്യർത്ഥo പോവേണ്ടവർ എല്ലാവരെയും ഫലത്തിൽ പണിമുടക്ക് ബാധിക്കും.

Share:
MTV News Keralaമലപ്പുറം /കോഴിക്കോട്:എടവണ്ണപാറ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ബസ്സ് ജീവനക്കാർക്ക് നേരെ യാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥി കൂട്ടം രക്ഷിതാക്കളെ കൂട്ടു പിടിച്ചു ആക്രമണം അഴിച്ചു വിട്ടത്. കഴിഞ്ഞവെള്ളിയാഴ്ചയായിരുന്നു സംഭവം. എടവണ്ണപാറയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഡിജെ ബസ്സ് പെരുവയലിൽ വെച്ചായിരുന്നു വൈകീട്ടോടെ തടഞ്ഞിട്ട് ആക്രമണം അഴിച്ചു വിട്ടത്. യാതൊരു പ്രകോപന സാഹചര്യവും നിലനിൽക്കാതെ ആയിരുന്നു ആക്രമണം. മുൻപ് സർവീസുമായി ബന്ധപെട്ടു വിദ്യാർത്ഥികളുമായി ഉണ്ടായ പ്രശ്നങ്ങൾ മെഡിക്കൽ കോളേജ് പോലിസ് സ്റ്റേഷനിൽ വെച്ചു...ബസ്സ് ജീവനക്കാർക്ക് നേരെ ഉള്ള വിദ്യാർത്ഥി വിദ്യാർത്ഥി മർദ്ധനം:പ്രതിഷേധം കടുക്കുന്നു. അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നു ബസ്സ് ജീവനക്കാർ.