കാലിക്കറ്റ്‌ സർവ്വകലാശാല തിരഞ്ഞെടുപ്പ്;174 കോളേജുകളിൽ 131 ഇടത്തും എസ് എഫ് ഐ വിജയിച്ചു.

MTV News 0
Share:
MTV News Kerala

കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളിൽ 131 ഇടത്തും എസ് എഫ് ഐ വിജയിച്ചു.
തൃശ്ശൂർ ജില്ലയിൽ 27 ൽ 25 ഉം, പാലക്കാട്‌ 33 ൽ 30 ഉം, കോഴിക്കോട് 55 ൽ 45ഉം മലപ്പുറത്ത് 49ൽ 24 ഉം വയനാട് 10 ൽ 7 ഉം കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കും.

കോഴിക്കോട് ജില്ലയിലെ ഗുരുവായൂരപ്പൻ കോളേജ്, മീഞ്ചന്ത ആർട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, IHRD കിളിയനാട്, ഹോളി ക്രോസ്സ് കോളേജ്, കുന്ദമംഗലം ഗവ കോളേജ്, SNES കോളേജ്, മലബാർ TMS കോളേജ്, കോടഞ്ചേരി ഗവ കോളേജ്, IHRD മുക്കം, കൊടുവള്ളി ഗവ കോളേജ്, IHRD കോളേജ് താമരശ്ശേരി, ബാലുശ്ശേരി ഗവ കോളേജ്, ഗോകുലം കോളേജ്, M dit college, Bed college പറമ്പിന്റെ മുകളിൽ, SNDP കോളേജ്, ഗുരുദേവ കോളേജ്, മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, SN കോളേജ് വടകര, B ed കോളേജ് വടകര, യൂണിവേഴ്സിറ്റി സബ് സെന്റർ വടകര, co oparative കോളേജ് വടകര, CSI മൂക്കളി, മേഴ്‌സി B. Ed കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, നാദാപുരം ഗവ കോളേജ്, IHRD കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, Ckg കോളേജ് പേരാമ്പ്ര, യൂണിവേഴ്സിറ്റി സബ് സെന്റർ ചാലിക്കര, ചക്കിട്ടപറ B ed college, മദർ തരേസ Bed കോളേജ്, SN കോളേജ്, SN സെൽഫ് കോളേജ്, മലബാർ കോളേജ് പയ്യോളി, AWH കല്ലായി, പി കെ B. Ed കോളേജ്, പൂനത്ത് B. Ed കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.