ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ 15-കാരനെ പീഡിപ്പിച്ചതായി പരാതി.

MTV News 0
Share:

മാവൂർ: ദുരന്ത ലഘൂകരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങുമ്പോൾ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽവെച്ചും തുടർന്ന് ഇയാളുടെ സ്വന്തം കാറിൽവെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് പരാതി.

ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലാണ് മോക്ഡ്രിൽ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പതിനഞ്ചുകാരന് നേരെ ലൈംഗിക പീഡനം നടന്നുവെന്ന പരാതി ഉയർന്നിരിക്കുന്നത്.

ലൈംഗിക പീഡനം നടന്നുവെന്ന രക്ഷിതാവിന്റെ പരാതിയിൽ മാവൂർ പോലീസ് പോക്സോവകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Share:
മാവൂർ: ദുരന്ത ലഘൂകരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങുമ്പോൾ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽവെച്ചും തുടർന്ന് ഇയാളുടെ സ്വന്തം കാറിൽവെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് പരാതി. ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലാണ് മോക്ഡ്രിൽ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പതിനഞ്ചുകാരന് നേരെ ലൈംഗിക പീഡനം...ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ 15-കാരനെ പീഡിപ്പിച്ചതായി പരാതി.