ചാലിയാർ പുഴയിൽ മണൽ ക്കടത്ത് വ്യാപകമായതായി പരാതി.

MTV News 0
Share:
MTV News Kerala

കൊണ്ടോട്ടി : അരീക്കോട് വാഴക്കാട് മാവൂർ
പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിൽ പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതിദിനം മണൽക്കടത്ത് വ്യാപകമാകുന്നതായി പരാതി. അടുത്ത കാലം വരെ രാത്രി 12 മുതൽ ആയിരുന്നെങ്കിൽ ഇപ്പോൾ രാത്രി എട്ട് മുതൽ കടത്ത് ആരംഭിക്കും. അരീക്കോട് ഭാഗങ്ങളിൽ പല സമയത്തും വ്യാപകമായി മണൽ കൊള്ള നടക്കുന്നു. മുൻകാലങ്ങളിൽ മണൽ എടുത്തിരുന്നത് അതാത് പ്രദേശത്തുകാർ ആയിരുന്നെങ്കിൽ ഇപ്പോൾ മണൽ എടുക്കുന്നതും വാഹനത്തിൽ കയറ്റുന്നതും അന്യസംസ്ഥാന തൊഴിലാളികളാണ്. രാത്രി സമയത്ത് പ്രത്യേക ടൗണുകൾ കേന്ദ്രീകരിച്ച് ഇവർ കൂടി നിൽക്കും.

അവിടെ നിന്ന് നമ്ബറില്ലാത്ത ടിപ്പറുകളിൽ കൂട്ടത്തോടെ കുട്ടത്തോടെ കയറ്റിപ്പോയി ഓരോ കടവിലും ഇറക്കി വിടും ഇതാണ് പതിവ് കാഴ്ച. രാവും പകലുമില്ലാതെ മണൽ കൊള്ള നടക്കുന്നത് പ്രധാനമായും അരീക്കോട് പ്രദേശത്തെ പത്തനാപുരം, വാക്കാലൂർ, ആ താടി, പാവണ്ണ,എടവണ്ണ ഭാഗത്തെ വടശ്ശേരി എന്നിവിടങ്ങളിലാണ്. മലപ്പുറം ജില്ലയെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ വന്നതോടെ മാവൂർ ഭാഗങ്ങളിലെ കായലം കാപ്പള്ളി അനധികൃത കടവുകളിൽ നിന്ന് മലപ്പുറം ജില്ലയിലേക്കും തിരിച്ചും മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും മണൽ കടത്ത് വ്യാപകമായി നടക്കുന്നുണ്ട്.

വർഷങ്ങൾക്കു മുമ്ബ് ചാലിയാർ പുഴയിൽ മണൽവാരലിന് നിരോധനം ഏർപ്പെടുത്തിയതാണ്. അതിനുശേഷം ചാലിയാറിലെ നിരീക്ഷണത്തിനായി പോലീസിന്റെ പ്രത്യേക ബോട്ട് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ബോട്ട് തകരാറിലായതോടെ പരിശോധന മുടങ്ങിയതിനാൽ ചാലിയാറിലെ മണൽക്കുള്ള വ്യാപകമായി നടക്കുന്നു. പ്രത്യേകിച്ച് വാഴക്കാട് പഞ്ചായത്തിലെ മപ്രം,കുളിമാട്, ചെറുവാടി കടവ്,ഊർക്കടവ് പള്ളിക്ക് സമീപം, എളമരം, ആക്കോട് വാഴയൂർ പഞ്ചായത്തിലെ ചുങ്കപള്ളി, തിരുത്തിയാട്, ചീക്കോട് പഞ്ചായത്തിലെ വാവൂർ, വെട്ടുപാറ എന്നീ കടവുകളിലും വ്യാപകമായി രാത്രികാലങ്ങളിൽ മണലൂറ്റ് നടക്കുന്നു.

ചാലിയാറിലെ മണൽ കടത്തിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും ക്രിമിനലുകൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. അതോടൊപ്പം തന്നെ നിർമാണത്തിലിരിക്കുന്നതും പണി പൂർത്തീകരിച്ചതുമായ പാലത്തിന്റെ പില്ലറകൾക്ക് നാശം സംഭവിക്കാനും ഈ അനധികൃത മണൽ കടുത്ത കാരണമാകുമെന്നും ഇവരാരോപിക്കുന്നു.

Share:
MTV News Keralaകൊണ്ടോട്ടി : അരീക്കോട് വാഴക്കാട് മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിൽ പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതിദിനം മണൽക്കടത്ത് വ്യാപകമാകുന്നതായി പരാതി. അടുത്ത കാലം വരെ രാത്രി 12 മുതൽ ആയിരുന്നെങ്കിൽ ഇപ്പോൾ രാത്രി എട്ട് മുതൽ കടത്ത് ആരംഭിക്കും. അരീക്കോട് ഭാഗങ്ങളിൽ പല സമയത്തും വ്യാപകമായി മണൽ കൊള്ള നടക്കുന്നു. മുൻകാലങ്ങളിൽ മണൽ എടുത്തിരുന്നത് അതാത് പ്രദേശത്തുകാർ ആയിരുന്നെങ്കിൽ ഇപ്പോൾ മണൽ എടുക്കുന്നതും വാഹനത്തിൽ കയറ്റുന്നതും അന്യസംസ്ഥാന തൊഴിലാളികളാണ്. രാത്രി സമയത്ത് പ്രത്യേക...ചാലിയാർ പുഴയിൽ മണൽ ക്കടത്ത് വ്യാപകമായതായി പരാതി.