കോഴിക്കോട്: കോവിഡിന് ശേഷം ഒരു ഗംഭീരന്‍ കലോത്സവം 2023 -ന്റെ തുടക്കത്തില്‍ തന്നെ എത്തിയിരിക്കുകയാണ്.എക്കാലവും കലയേയും കലാകാരന്മാരേയും ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴിക്കോടാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാവുന്നത്.
മത്സരത്തിന്റെ ചൂടിനിടയിലും വിദ്യാര്‍ത്ഥികള്‍ ആവേശത്തിലാണ്.
24 വേദികളിലായിട്ടാണ് ഇന്ന് മുതല്‍ ഏഴ് വരെ മത്സരം നടക്കുന്നത്.239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുക്കുന്നത്. രാവിലെ 8 30ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും.
വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയാണ് വേദി ഒന്ന് അതിരാണിപ്പാടം.
പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളത്തിന് പിന്നാലെ മോഹിനിയാട്ടവും സംഘനൃത്തവും.
സംസ്കൃതം നാടകം, ഭരതനാട്യം, മാര്‍ഗംകളി, കുച്ചുപ്പുഡി, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, മോണോ ആക്‌ട്, പഞ്ചവാദ്യം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, അറബിഗാനം, മോണോ ആക്‌ട്, വിവിധ രചനാമത്സരങ്ങള്‍ തുടങ്ങിയവയെല്ലാം വിവിധ വേദികളിലായി നടക്കും.
© Copyright - MTV News Kerala 2021
View Comments (0)