പൂഴിത്തോട് മേഖലയിൽ കാട്ടാന വിളയാട്ടം തുടർക്കഥ

MTV News 0
Share:
MTV News Kerala

ചക്കിട്ടപാറ:പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം ഒഴിയുന്നില്ല. ആഴ്ചകളായി ഈ പ്രദേശത്ത് തുടരുന്ന കാട്ടാന വിളയാട്ടം ജനങ്ങളുടെ ജീവനു ഭീഷണിയാകുകയാണ്.കുരിശുമല റോഡിലെ പുനത്തിൽക്കണ്ടി കുഞ്ഞിരാമൻ ജാനു ദമ്പതികളുടെ കുടിവെള്ള പൈപ്പ് കാട്ടാന നശിപ്പിച്ചു. താമസിക്കുന്ന ഷെഡിൽ കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടാന എത്തിയതോടെ ദമ്പതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

വനഭൂമിയിൽ നിന്നും 10 മീറ്ററോളം ദൂരത്തിൽ ഷെഡിൽ താമസിക്കുന്ന കുടുംബത്തിന്റെ ജീവനു കാട്ടാനക്കൂട്ടം ഭീഷണിയാണ്. വനാതിർത്തിയിൽ സൗരവേലി നിർമിക്കാത്തതിനാൽ കാട്ടാനകൾ കൃഷിയിടത്തിൽ വിലസുന്നുണ്ട്. സുരക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വനം വകുപ്പ് നൽകുന്നില്ല.കർഷക സംഘം ആവശ്യപ്പെട്ടതിനെ തുടർന്ന് കുടിവെള്ള പൈപ്പിനു പകരം പൂഴിത്തോട് വനം സംരക്ഷണ സമിതി പുതിയ പൈപ്പ് വാങ്ങി നൽകിയതിനാൽ മൂന്ന് ദിവസമായി മുടങ്ങിയ ജലവിതരണം പുനഃസ്ഥാപിച്ചു.

Share:
MTV News Keralaചക്കിട്ടപാറ:പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം ഒഴിയുന്നില്ല. ആഴ്ചകളായി ഈ പ്രദേശത്ത് തുടരുന്ന കാട്ടാന വിളയാട്ടം ജനങ്ങളുടെ ജീവനു ഭീഷണിയാകുകയാണ്.കുരിശുമല റോഡിലെ പുനത്തിൽക്കണ്ടി കുഞ്ഞിരാമൻ ജാനു ദമ്പതികളുടെ കുടിവെള്ള പൈപ്പ് കാട്ടാന നശിപ്പിച്ചു. താമസിക്കുന്ന ഷെഡിൽ കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടാന എത്തിയതോടെ ദമ്പതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വനഭൂമിയിൽ നിന്നും 10 മീറ്ററോളം ദൂരത്തിൽ ഷെഡിൽ താമസിക്കുന്ന കുടുംബത്തിന്റെ ജീവനു കാട്ടാനക്കൂട്ടം ഭീഷണിയാണ്. വനാതിർത്തിയിൽ സൗരവേലി നിർമിക്കാത്തതിനാൽ കാട്ടാനകൾ കൃഷിയിടത്തിൽ വിലസുന്നുണ്ട്....പൂഴിത്തോട് മേഖലയിൽ കാട്ടാന വിളയാട്ടം തുടർക്കഥ