സര്‍ക്കാര്‍ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തം,തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല: യു ഷറഫലി

MTV News 0
Share:
MTV News Kerala

മലപ്പുറം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ്സ്ഥാപനം രാജിവെച്ച മേഴ്സി കുട്ടന് പകരം പുതിയ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും എം.എസ്‌പി അസി.കമാൻഡന്റുമായിരുന്ന യു. ഷറഫലി. സർവ്വീസിൽ നിന്നും റിട്ടയേർഡ് ചെയ്ത ശേഷം പുതിയ സ്പോർട്സ് സ്‌കൂൾ നടത്തിപ്പുമായി രംഗത്തുവന്ന ഷറഫലി നേരത്തെ ഏറനാട് നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം നടത്തിയിരുന്നു.

പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ മത്സരംഗത്തുണ്ടാകുമെന്ന് സൂചന നൽകിയിരുന്ന ഷറഫലിയെ പുതിയ സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകുന്നത് മലപ്പുറത്തുകാരനായ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ കൂടി പ്രത്യേക താൽപര്യപ്രകാരമാണ്. പാർട്ടിക്കും ഷറഫലി വരുന്നതിൽ ഇഷ്ടക്കേടില്ല.

സന്തോഷ് ട്രോഫി മഞ്ചേരിയിൽ വിജയകരമായി നടത്തിയത് യു ഷറഫലിയുടെയും വി അബ്ദുറഹിമാന്റേയും നേതൃത്വത്തിലാണ്. ആളുകൾ ഉണ്ടാകുമോയെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ വരെ ഭയന്ന ടൂർണമെന്റ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ അത് വിജയകരമാക്കാൻ നിയോഗിക്കപ്പെട്ട ഈവന്റ് കോർഡിനേറ്റർ യു ഷറഫലി ആയിരുന്നു. തിങ്ങി നിറഞ്ഞ കാണികളുമായാണ് കേരളത്തിന്റെ മത്സരങ്ങൾ മഞ്ചേരിയിൽ നടന്നത്. ഫൈനലിന് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാനാകാതെ പിരിഞ്ഞു പോയത് ആയിരങ്ങളാണ്.

വലിയൊരു ഉത്തരവാദിത്വമാണ് സർക്കാർ ഏൽപ്പിച്ചിരിക്കുന്നതെന്നും ഏറെ സന്തോഷമുണ്ട്. കായികരംഗത്ത് നിന്നുള്ള അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തി ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്ന് ഷറഫലി പറഞ്ഞു. പൊലീസുമായി ബന്ധപ്പെട്ട നിരവധി ടൂർണമെന്റുകളിലും സംഘാടകനായി പ്രവർത്തിച്ച പരിചയം ഷറഫലിക്കുണ്ട്.

കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് മേഴ്സിക്കുട്ടൻ രാജിവെച്ചത്. മേഴ്സികുട്ടനെ കൂടാതെ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളോടും രാജിവയ്ക്കണമെന്നും പാർട്ടി നിർദ്ദേശിച്ചിരുന്നു. കാലാവധി തീരാൻ ഒന്നര വർഷം ബാക്കി നിൽക്കേയാണ് മേഴ്സിയുടെ രാജി.