അവള്‍ ‘അദ്ഭുതം’ അല്ലാതെ മറ്റെന്ത്? പൊക്കിള്‍ക്കൊടി മുറിയാതെ കിട്ടിയ കുഞ്ഞിന് പേര്
പൊക്കിള്‍ക്കൊടി പോലും മുറിയാതെ കോണ്‍ക്രീറ്റ് കൂമ്പാരത്തിനുള്ളില്‍ നിന്നും കിട്ടിയ നവജാത ശിശുവിനെ അറബിയില്‍ അദ്ഭുതം എന്നര്‍ഥം വരുന്ന ഐയ എന്ന് വിളിച്ച് ബന്ധുക്കള്‍. നേര്‍ത്ത കരച്ചില്‍ മാത്രം കെട്ടിടത്തിനടിയില്‍ കേട്ട് എത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഐയയെ കണ്ടെത്തി രക്ഷിച്ചത്. ഐയെ ജീവിതത്തിലേക്ക് രക്ഷിച്ചെടുക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ലോകത്തെ മുഴുവന്‍ ആനന്ദക്കണ്ണീരിലാഴ്ത്തിയിരുന്നു. ഭൂകമ്പത്തില്‍ ഐയയ്ക്ക് കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ടു. വീട് കോണ്‍ക്രീറ്റ് കൂമ്പാരം മാത്രമായി.
അഫ്രിനിലെ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുകയാണ് ഐയ. മുറിവുകളും കടുത്ത തണുപ്പില്‍ കഴിയേണ്ടി വന്നതിന്റെ അസ്വസ്ഥതകളും കുഞ്ഞിനുണ്ടെന്നും ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. നിലവില്‍ ആശുപത്രിയിലെ ഡോക്ടറുടെ ഭാര്യയാണ് തന്റെ കുഞ്ഞിനൊപ്പം ഐയയെയും മുലയൂട്ടുന്നത്. നിരവധിപ്പേര്‍ ഐയയെ ദത്തെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അച്ഛന്റെ അമ്മാവനെ അധികൃതര്‍ ചുമതലപ്പെടുത്തുകയായിരുന്നു.
ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ അനാഥരാക്കപ്പെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് ഐയ. ജീവനോടെ കണ്ടെത്തിയ കുഞ്ഞുങ്ങളുടെ ഉറ്റവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് യൂണിസെഫ് പറയുന്നു.
© Copyright - MTV News Kerala 2021
View Comments (0)