കൊള്ളലാഭം ഉപേക്ഷിച്ച് ഏതാനും ചിക്കൻ വ്യാപാരികൾ മാതൃകയായി.

MTV News 0
Share:
MTV News Kerala


താമരശ്ശേരി: ഇറച്ചിക്കോഴി വില കുറച്ചു നൽകി ഏതാനും കച്ചവടക്കാർ മാതൃകയായി.

താമരശ്ശേരിയിലേയും, പൂനൂരിലേയും, സമീപ പ്രദേശങ്ങളിലേയും ചില വ്യാപാരികൾ ഒരു കിലോ കോഴി ഇറച്ചി 99 രൂപ,100 രൂപ എന്ന നിരക്കിൽ വിൽപ്പന നടത്തി.മുക്കത്ത് കിലോ കോഴി ഇറച്ചി 90 രൂപക്ക് വിൽപ്പന നടക്കുന്നുണ്ട്

ഫാം വില കിലോ കോഴിക്ക് 53 രൂപയുള്ളപ്പോൾ കോഴി ഇറച്ചി 150 മുതൽ 170 രൂപയ്ക്ക് വരെ വിറ്റ് കൊള്ള നടത്തിയത് നേരത്തെ ചർച്ചയായിരുന്നു. പിന്നീട് ഫാം വില കൂടിയപ്പോൾ ഇറച്ചി വില കുറച്ച് വിൽക്കാൻ ചില വ്യാപാരികൾ എങ്കിലും തയ്യാറാവുകയും ചെയ്തിരുന്നു.

ഇന്നലെ പെരുമ്പള്ളി 140 രൂപ, അമ്പായത്തോട് 150 രൂപ, ചുങ്കം 160രൂപ്, താമരശ്ശേരി മഞ്ജു 150 രൂപ എന്നിങ്ങനെ വിവിധ വിലക്കാണ് വിൽപ്പന നടത്തിയത്.

ഇന്ന് വില കുറച്ചു വിറ്റ പല കടകളിലും വേഗത്തിൽ ഇറച്ചി വിറ്റുതീർന്നു. വീണ്ടും കോഴിക്കായി ഫാമിൽ ഓർഡർ ചെയ്ത കാത്തിരിക്കുകയാണ് വ്യാപാരികൾ.

ചിലയിടങ്ങിൽ കോഴി കയറ്റി വരുന്ന വാഹനം എത്തിച്ചേരുന്നത് വരെ കാത്തുനിൽക്കാൻ ആളുകൾ തയ്യാറായിട്ടുണ്ട്.

മാർക്കറ്റിൽ കോഴി വില നിശ്ചയിക്കുന്നത് ഏതാനും വ്യാപാരികൾ ചേർന്നാണ്. കേരളാ വ്യാപാരി വ്യസായി സമിതിയിൽ അഫിലിയേറ്റ് ചെയ്ത കേരളാ ചിക്കൻ വ്യാപാര സമിതിയിലെ ചിലയാളുകൾ വില നിശ്ചയിച്ച് മറ്റുള്ളവരെ അറിയിക്കുന്ന രീതിയാണ് നിലവിലുള്ളത്.
ഇവർ വാട്ട്സ് ആപ്പ് വഴി യാണ് വിൽപ്പനക്കാരെ അറിയിക്കുന്നത്.

ഫാം ഉടമകൾ നഷ്ടം സഹിച്ചും വില കുറച്ച് കോഴികളെ വിൽപ്പന നടത്തുമ്പോൾ അതിനനുസരിച്ച് മാർക്കറ്റിൽ ചില്ലറ വിൽപ്പന വില കുറക്കാതെ ലാഭം കൊയ്യാനുള്ള സുവർണ അവസരമായാണ് ചിലർ കാണുന്നത്.

കോഴിക്കും, ഇറച്ചിക്കും തറവില നിശ്ചയിക്കാൻ സാധിക്കാത്തത് സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ്.

ഫാമിലെ കോഴിയുടെ വിലയും, ചിലവും, കച്ചവടക്കാർക്ക് മാന്യമായ ലാഭവും ലഭിക്കുന്ന രൂപത്തിൽ വില നിശ്ചയിക്കാനുള്ള സംവിധാനം ഒരുക്കിയാൽ ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും, കർഷകർക്ക് ന്യായമായ വില ലഭ്യമാക്കാനും സാധിക്കും. ഇതിനു വേണ്ടിയുള്ള ഒരു ശ്രമം ബന്ധപ്പെട്ട അധികാരികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.