
കോഴിക്കോട്:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ക്യൂരിയസ് കാർണിവലിന് ഇന്ന് തുടക്കം. മെഡിക്കൽ കോളജ് സമീപത്തെ പാലിയേറ്റീവ് മെഡിസിനിൽ 19 വരെ കാർണിവൽ നടക്കും. ആർട്ട്, ലിറ്ററേച്ചർ ഫുഡ്, മ്യൂസിക് തുടങ്ങിയ വിവിധ ഇനം കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാലിയേറ്റീവ് മെഡിസിനിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രോഗികളുടെ ചികിത്സാ സഹായത്തിനാണ് കാർണിവൽ എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഡയറക്ടർ ഡോ. അൻവർ ഹുസൈൻ പറഞ്ഞു. വൈകിട്ട് 3 മുതൽ രാത്രി 10 വരെയാണ് കാർണിവൽ.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)