നിറഞ്ഞുതുളുമ്പിയ 50 ആണ്ടുകൾ

MTV News 0
Share:
MTV News Kerala

ചക്കിട്ടപാറ:പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി സുവർണ ജൂബിലി നിറവിൽ. 1972ൽ ഭാഗികമായി കമ്മിഷൻ ചെയ്ത പദ്ധതിയിലൂടെ ജില്ലയിലെ 14568 ഹെക്ടർ കൃഷി ഭൂമിയിലേക്കാണ് കനാൽ വെള്ളം എത്തിക്കുന്നത്. കാെയിലാണ്ടി,വടകര താലൂക്കുകളിൽ പൂർണമായും കോഴിക്കോട് താലൂക്കിൽ ഭാഗികമായും വ്യാപിച്ചു കിടക്കുന്നതാണ് പദ്ധതി. ഇതിന് 603 കിലോമീറ്റർ കനാൽ ശ്രൃംഖലയാണ് ഉള്ളത്.

പെരുവണ്ണാമൂഴി ഡാമിനു സമീപത്തു നിന്നു തുടങ്ങുന്ന കനാൽ 3050 മീറ്ററിനു ശേഷം പട്ടാണിപ്പാറ മേഖലയിൽ ഇടതുകര,വലതുകര മെയിൻ കനാലുകളായി തിരിയും. ഇടതുകരയ്ക്ക് ആറും വലതുകരയ്ക്ക് നാലും ബ്രാഞ്ച് കനാലുകളാണ് ഉള്ളത്. ജില്ലയിലെ പാടശേഖരങ്ങളിൽ നെൽക്കൃഷിയുടെ രണ്ടും മൂന്നും വിളകളുടെ ജലസേചനത്തിനു ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. കനാലിനു സമീപത്തെ കിണറുകളും കുളങ്ങളും പുഴകളും റീചാർജ് ചെയ്യാനും ഇതുമൂലം സാധിക്കുന്നു. ജനുവരി മാസം മുതൽ മേയ് മാസം വരെ ജില്ലയിലെ വരൾച്ച പരിഹരിക്കുന്ന പ്രധാന പദ്ധതിയാണിത്.

20ന് തുറക്കും

കുറ്റ്യാടി ജലസേചന പദ്ധതിയുടെ 50ാം വാർഷികത്തിൽ ഈ മാസം 20ന് കനാൽ തുറക്കാൻ തീരുമാനിച്ചു. ആദ്യം ഇടതുകര കനാലിലേക്കാണ് ജലം തുറന്നു വിടുന്നത്. തിരുവങ്ങൂർ,ഇരിങ്ങൽ,കക്കോടി ബ്രാഞ്ച് കനാലുകളിലേക്ക് വെള്ളം ഒഴുക്കി മാർച്ച് 9ന് കനാൽ ജലവിതരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കും.

വടകര താലൂക്ക് മേഖലയിലുള്ള വലതുകര കനാലിലേക്ക് മാർച്ച് 3ന് ജലമാെഴുക്ക് തുടങ്ങും. ഇടതുകര,വലതുകര,കക്കോടി ബ്രാഞ്ച് കനാലുകൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകും. കനാൽ വൃത്തിയാക്കാനുള്ള 70 ശതമാനത്തോളം പ്രവൃത്തിയും പൂർത്തീകരിച്ചു.1.25 കോടിയുടെ പ്ലാൻ ഫണ്ട് പ്രവൃത്തി അന്തിമഘട്ടത്തിലാണ്. മൂന്ന് കോടിയുടെ പ്ലാൻ ഫണ്ടിൽ കനാൽ ഭാഗത്ത് 20 പ്രവൃത്തികൾ പൂർത്തിയായി. 1.80 കോടിയുടെ നോൺ പ്ലാൻ ഫണ്ട് പ്രവൃത്തി 20ന് മുൻപായി തീർക്കാനാണ് ലക്ഷ്യമിടുന്നത്.

നവീകരിക്കണം

പദ്ധതി കനാൽ കാലപ്പഴക്കത്തിൽ നശിക്കുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. നിലവിലെ കനാലിന്റെ 60 ശതമാനത്തോളം ചെങ്കൽ ഭാഗം കുഴിച്ച് നിർമിച്ചതും 40 ശതമാനം കോൺക്രീറ്റ് കനാലും ആണ്. കനാലിന്റെ ചോർച്ച മിക്കപ്പോഴും ജലവിതരണത്തിനു പ്രശ്നമാകുന്നുണ്ട്.

Share:
MTV News Keralaചക്കിട്ടപാറ:പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി സുവർണ ജൂബിലി നിറവിൽ. 1972ൽ ഭാഗികമായി കമ്മിഷൻ ചെയ്ത പദ്ധതിയിലൂടെ ജില്ലയിലെ 14568 ഹെക്ടർ കൃഷി ഭൂമിയിലേക്കാണ് കനാൽ വെള്ളം എത്തിക്കുന്നത്. കാെയിലാണ്ടി,വടകര താലൂക്കുകളിൽ പൂർണമായും കോഴിക്കോട് താലൂക്കിൽ ഭാഗികമായും വ്യാപിച്ചു കിടക്കുന്നതാണ് പദ്ധതി. ഇതിന് 603 കിലോമീറ്റർ കനാൽ ശ്രൃംഖലയാണ് ഉള്ളത്. പെരുവണ്ണാമൂഴി ഡാമിനു സമീപത്തു നിന്നു തുടങ്ങുന്ന കനാൽ 3050 മീറ്ററിനു ശേഷം പട്ടാണിപ്പാറ മേഖലയിൽ ഇടതുകര,വലതുകര മെയിൻ കനാലുകളായി തിരിയും. ഇടതുകരയ്ക്ക് ആറും വലതുകരയ്ക്ക്...നിറഞ്ഞുതുളുമ്പിയ 50 ആണ്ടുകൾ