എന്‍ഐടിയിലെ കാവിവത്കരണം; പ്രതിഷേധ മാര്‍ച്ചുമായി എസ്എഫ്ഐ.

MTV News 0
Share:
MTV News Kerala

എന്‍ഐടിയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനുരാഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി

ആര്‍എസ്എസ്സിന്റെ അധീനതയിലുള്ള മാധ്യമ വിദ്യാഭ്യാസ സ്ഥാപനം മാഗ്കോമുമായി എന്‍ഐടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. ബിജെപി നേതാവ് വി മുരളീധരന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ധാരണപത്രത്തില്‍ ഒപ്പിട്ടത്. എന്‍ഐടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിജെപി അജണ്ട നടപ്പിലാക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

എന്‍ഐടിയിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജില്ലാ സെക്രട്ടറി കെ അനുരാഗ് പറഞ്ഞു. എബിവിപിയുടെ ഔദ്യോഗിക പരിപാടിക്ക് എന്‍ഐടിയെ വേദിയാക്കിയതും എന്‍ഐടി ഡയറക്ടര്‍ വേദി പങ്കിട്ടതും വിവാദമായിരുന്നു. പ്രതിഷേധ മാര്‍ച്ചില്‍ ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Share:
MTV News Keralaഎന്‍ഐടിയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനുരാഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി ആര്‍എസ്എസ്സിന്റെ അധീനതയിലുള്ള മാധ്യമ വിദ്യാഭ്യാസ സ്ഥാപനം മാഗ്കോമുമായി എന്‍ഐടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. ബിജെപി നേതാവ് വി മുരളീധരന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ധാരണപത്രത്തില്‍ ഒപ്പിട്ടത്. എന്‍ഐടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിജെപി അജണ്ട നടപ്പിലാക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്‍ഐടിയിലെ...എന്‍ഐടിയിലെ കാവിവത്കരണം; പ്രതിഷേധ മാര്‍ച്ചുമായി എസ്എഫ്ഐ.