പാചക വാതക വില വർധനക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് അടുപ്പ് കൂട്ടി സമരം

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ: കേന്ദ്രസർക്കാറിന്റെ
പാചക വാതക വില വർധനക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അടുപ്പ് കൂട്ടി സമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. കെ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.
14.2 കിലോഗ്രാം ഭാരമുള്ള ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെയും ആവശ്യ സാധനങ്ങളുടെയും വിലപ്പെരുപ്പം കാരണം നടുവൊടിഞ്ഞ് നിൽക്കുന്ന ജനത്തിന്റെ മുതുകത്ത് വീണ്ടും പ്രഹരം ഏൽപ്പിക്കുന്നതാണ് എൽ.പി.ജി യുടെ വില വർദ്ധനവ്.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽസെക്രട്ടറി മജീദ് മൗലത്ത് ട്രഷറർ പി.പി ഉണ്ണിക്കമ്മു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് എ.കെ റാഫി, സി.പി അസീസ്, അയ്യൂബ് ചേലപ്പുറത്ത് , ഷമീർ ചാലക്കൽ,മുസദ്ദിഖ്, സഫീർ കെ , ഇർഷാദ് എം ഷമീബ് എം,അജ്മൽ പുതുക്കുടി, വിശാൽ കെ, ആലിക്കുട്ടി .ഇ തുടങ്ങിയവർ സംബന്ധിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ വി നിയാസ് സ്വാഗതവും ജസീം മണക്കാടിയിൽ നന്ദിയും പറഞ്ഞു