വിദേശത്തേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു

MTV News 0
Share:
MTV News Kerala

15 ലക്ഷത്തോളം പ്രവാസികളാണ് കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് തിരിച്ചെത്തിയത് ഇവരിൽ 10ശതമാനത്തിൽ താഴെ മാത്രമാണ് വിദേശത്തേക്ക് മടക്കയാത്രചെയ്തിട്ടുള്ളത്. സാമ്പത്തികപരമായും, ജോലിസംബന്ധമായും,
മാനസികപരമായും ഏറെ പ്രയാസമാണ് പ്രവാസികൾ ഇന്ന് കേരളത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

ഇതിനാൽ തന്നെ മുഖ്യമന്ത്രിയും,വിദേശകാര്യവകുപ്പും പ്രധാനമന്ത്രിയും ഇടപെട്ടുകൊണ്ട് കോവിഡ് കാരണത്താൽ നിർത്തിവെച്ച വിമാനസർവീസുകൾ പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടിയും കൺവീനർ അബ്ബാസ് കൊടുവള്ളിയും പ്രധാനമന്ത്രിയോടും, മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു

വ്യത്യസ്ത രാജ്യങ്ങളിലെ വിമാന സർവീസുകൾ അവരവരുടെ രാജ്യത്തെ ഭരണാധികാരികൾ ഇടപെട്ടുകൊണ്ട് പുനരാരംഭിച്ചിരിക്കുകയാണ്. നിലവിൽ വിദേശ രാജ്യങ്ങളിലേക്ക് മറ്റ് രാജ്യങ്ങൾ വഴി പ്രാവാസികൾ പോകുന്നത് മൂന്നു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഇത് സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം താങ്ങാൻ സാധിക്കാത്തതുമാണ്.

ഇതിനെല്ലാം പുറമേ തൊഴിൽ മേഖലകളിൽ നിന്ന് പ്രവാസികളെ പിരിച്ചു വിടുന്നതും നിലവിൽഉള്ള ശമ്പളം വെട്ടി കുറയ്ക്കുന്നതും ഇപ്പോൾ വിദേശ രാജ്യങ്ങളിൽ സാധാരണമായി രിക്കുകയാണ് . ആയതിനാൽ തിരിച്ചു പോയിട്ടില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടാൻ പോലും ഇത് കാരണമാകുന്നു

പ്രവാസികളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തിലൂടെയാണ് അവർ കഴിഞ്ഞു പോഴി കൊണ്ടിരിക്കുന്നത് ആയതിനാൽ തന്നെ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ വളരെ അടിയന്തിര പരമായി നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച നിവേദനത്തിൽ അറേബ്യൻ പ്രവാസി കൗൺസിൽ വ്യക്തമാക്കി

Share:
MTV News Kerala15 ലക്ഷത്തോളം പ്രവാസികളാണ് കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് തിരിച്ചെത്തിയത് ഇവരിൽ 10ശതമാനത്തിൽ താഴെ മാത്രമാണ് വിദേശത്തേക്ക് മടക്കയാത്രചെയ്തിട്ടുള്ളത്. സാമ്പത്തികപരമായും, ജോലിസംബന്ധമായും,മാനസികപരമായും ഏറെ പ്രയാസമാണ് പ്രവാസികൾ ഇന്ന് കേരളത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനാൽ തന്നെ മുഖ്യമന്ത്രിയും,വിദേശകാര്യവകുപ്പും പ്രധാനമന്ത്രിയും ഇടപെട്ടുകൊണ്ട് കോവിഡ് കാരണത്താൽ നിർത്തിവെച്ച വിമാനസർവീസുകൾ പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടിയും കൺവീനർ അബ്ബാസ് കൊടുവള്ളിയും പ്രധാനമന്ത്രിയോടും, മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു വ്യത്യസ്ത രാജ്യങ്ങളിലെ വിമാന സർവീസുകൾ അവരവരുടെ രാജ്യത്തെ...വിദേശത്തേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു