ചെറുവായൂർ :ചെറുവായൂർ മൈന എ എം യു പി സ്കൂളിന്റെ 74-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ഒരു നാടിൻറെ ഉത്സവമായി മാറി.
ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ജമീല ടീച്ചർക്കും ഓഫീസ് അറ്റൻഡർ ബാബു കുട്ടനും ഊഷ്മളമായ യാത്രയയപ്പ് സമ്മേളനമാണ് നാട്ടുകാരും അധ്യാപകരും ചേർന്ന് നൽകിയത്.
സ്കൂൾ പിടിഎ പ്രസിഡണ്ട് കെ വി നിസാർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിനി ഉണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ എന്നിവർ എൽ എസ് എസ്, യു എസ് എസ് വിജയികൾക്ക് അവാർഡ് നൽകി ആശംസകൾ അറിയിച്ചു.
വാർഡ് മെമ്പർമാരായ വസന്തകുമാരി, മൂസക്കുട്ടി, മുൻ ഹെഡ്മാസ്റ്റർമാരായ അബ്ദുൽ അലി, ദേവദാസൻ, അബ്ദുൽ ബഷീർ എന്നിവർ സംസ്കൃതം ഉറുദു സ്കോളർഷിപ്പ് നേടിയ കുട്ടികൾക്ക് സമ്മാനവിതരണം നൽകി ആശംസ അർപ്പിച്ചു
തുടർന്ന് നഴ്സറി ഫെസ്റ്റ്, വിദ്യാർഥികളുടെ കലാവിരുന്ന്, ബീറ്റ്സ് ഓഫ് കേരളയുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.
മൈന സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽബാരി നന്ദിയും പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)