മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയത് അരക്കോടിയുടെ സ്വർണം; കല്ലാച്ചി സ്വദേശി കണ്ണൂരിൽ പിടിയിൽ.

MTV News 0
Share:
MTV News Kerala

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സ്വർണം പിടികൂടി.കല്ലാച്ചി സ്വദേശി സഹീറിൽനിന്നാണ് അരക്കോടിയുടെ സ്വർണം പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റി ൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ സഹീറിൽനിന്നു സ്വർണം കണ്ടെടുത്തത്.

പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടുമ്പോൾ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 922 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 51,30,930 രൂപ വരും.