
ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 8,20,445 രൂപ സംഭാവനയായി നൽകി. ബാങ്കിൻ്റെ വിഹിതമായി ഏഴ് ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും ഡയറക്ടർമാരുടെ സിറ്റിംഗ് ഫീയും ചേർന്ന 1,20,445 രൂപയും അടങ്ങിയ ചെക്ക് പി.ടി.എ റഹീം എം.എൽ.എക്ക് ബാങ്ക് പ്രസിഡണ്ട് കെ.സി രാമചന്ദ്രൻ കൈമാറി.
ചടങ്ങിൽ ബാങ്ക് സെക്രട്ടറി ടി.വി ആനന്ദവല്ലി, എം.എം സുധീഷ്കുമാർ, പി.പി ഷിനിൽ സംബന്ധിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)