ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര സർക്കാറിന് കീഴിലുള്ള എൻ.എസ്.ഡി.സിയുടെ അംഗീകാരം ലഭിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ: മാവൂർ ആസ്ഥാനമായി ആരംഭിക്കുന്ന ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ് സെന്ററായി അനുമതി ലഭിച്ചു.തൃച്ചിയിലെ എൻ.സി.ഡി.സിയുടെ ട്രെയിനിങ് പാർട്ണറായ ജെറ്റ് സ്കിൽസ് എന്ന വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിച്ചു കൊണ്ടായിരിക്കും
ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസം പ്രവർത്തിക്കുക.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മാസ്സ് കമ്മ്യൂണിക്കേഷൻ എന്ന കോഴ്സിനാണ് അംഗീകാരം ലഭിച്ചത്. ആറ് മാസം ദൈർഗ്യം വരുന്ന ഈ കോഴ്സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും, പ്രാദേശിക പത്ര റിപ്പോർട്ടർമാർക്കും, മാധ്യമ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഈ കോഴ്സ് ഉപകാരപ്പെടുമെന്ന് ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന്റെ അക്കാഡമിക്ക് ഡയറക്ടർ ഡോ.സി കെ ഷമീം അറിയിച്ചു.മാധ്യമപഠനം പൂർത്തീകരിച്ച പ്രമുഖരായ അധ്യാപകരായിരിക്കും കോഴ്സിനെ നയിക്കുക! ജേണലിസം പഠിച്ച
ഗുണമേന്മയുള്ള
വിദ്യാർത്ഥികളെ പുറത്തിറക്കാന് ഏഷ്യൻ ഗ്രാഫ് ജേണലിസം സ്കൂൾ പദ്ധയിടുന്നത്.

കോഴ്സ്, ഫീസ് എന്നിവയെ കുറിച്ചറിയാൻ 8089119870, 9567667575 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.