10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ.

MTV News 0
Share:
MTV News Kerala

മാവൂർ:നിയമപരമായി
ഭാര്യ നിലവിലിരിക്കെ മറ്റു മൂന്നോളം സ്ത്രീകളെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത് കേസിലകപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്നയാൾ
പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ബിനു സക്കറിയ (47)യെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ൽ മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയിൽ മാവൂർ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ പല ജില്ലകളിലായി മുങ്ങി നടക്കുകയായിരുന്നു. ഇയാൾ കോട്ടയത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെ യെത്തി പ്രതിയെ പിടികൂടിയത്. മാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർ ലിജു ലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share:
MTV News Keralaമാവൂർ:നിയമപരമായി ഭാര്യ നിലവിലിരിക്കെ മറ്റു മൂന്നോളം സ്ത്രീകളെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത് കേസിലകപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്നയാൾ പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ബിനു സക്കറിയ (47)യെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ൽ മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയിൽ മാവൂർ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ പല ജില്ലകളിലായി മുങ്ങി നടക്കുകയായിരുന്നു. ഇയാൾ കോട്ടയത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ്...10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ.