വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് മറന്നുവച്ചു; ബുള്ളറ്റില്‍ പറന്നെത്തി പൊലീസ്, കയ്യടിച്ച് സോഷ്യല്‍ മീഡിയ

MTV News 0
Share:
MTV News Kerala

കാസര്‍കോട്: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ചായ കുടിക്കാന്‍ കയറിയ ഹോട്ടലികളില്‍ ഹാള്‍ടിക്കറ്റ് മറന്നുവച്ച എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി പൊലീസ്. പരീക്ഷ കേന്ദ്രത്തില്‍ നിന്നും 12 കിലോ മീറ്റര്‍ അകലെയുള്ള ചായക്കടയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കിലെത്തി ഹാള്‍ടിക്കറ്റ് എടുത്തുനല്‍കുകയായിരുന്നു. പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളും പയ്യന്നൂര്‍, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹല്‍, കെ.കെ.അന്‍ഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാല്‍ എന്നിവരുടെ ഹാള്‍ടിക്കറ്റാണ് പൊലീസ് ഇടപെട്ട് എത്തിച്ച് നല്‍കിയത്. സംഭവത്തെ കുറിച്ച് കേരള പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ…

വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ മറന്നുവച്ച ഹാള്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ബുള്ളറ്റില്‍ പറന്നത് 12 കിലോമീറ്റര്‍.
പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളും പയ്യന്നൂര്‍, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹല്‍, കെ.കെ.അന്‍ഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാല്‍ എന്നിവര്‍ എസ്എസ്എല്‍സി രസതന്ത്രം പരീക്ഷ എഴുതാന്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് സ്‌കൂളില്‍ എത്തിയപ്പോഴാണ് ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഓടിയെത്തി വിവരം പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്‍, സി.പി.ഒ ശ്രീജിത്ത് എന്നിവര്‍ വിവരം കണ്‍ട്രോള്‍ റൂമിലേക്കും അവിടെ നിന്ന് സ്ട്രൈക്കര്‍ ഫോഴ്സിലെ ഓഫീസര്‍ പി.വി നാരായണനും കൈമാറി. തൊട്ടുപിന്നാലെ സ്ട്രൈക്കര്‍ ഫോഴ്സിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ , മുകേഷ് എന്നിവര്‍ ചട്ടഞ്ചാലിലേക്ക് പായുകയായിരുന്നു.

സമയത്തിന്റെ മൂല്യമറിഞ്ഞ് പോലീസ്, വിദ്യാര്‍ഥികള്‍ ചായ കുടിച്ച ഹോട്ടലില്‍ ചെന്ന് ബാഗ് കണ്ടെടുത്തു. കുട്ടികളെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ നിന്ന് പോലീസ് വാഹനത്തില്‍ സ്‌കൂളില്‍ എത്തിക്കുകയും ചെയ്തു. കരച്ചലിന്റെ വക്കോളമെത്തിയ കുട്ടികള്‍ പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. പരീക്ഷ കഴിഞ്ഞതിന് ശേഷം പോലീസ് സ്റ്റേഷനില്‍ എത്തി മധുരപലഹാരം നല്‍കിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികള്‍ മടങ്ങിയത്.

Share:
Tags:
MTV News Keralaകാസര്‍കോട്: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ചായ കുടിക്കാന്‍ കയറിയ ഹോട്ടലികളില്‍ ഹാള്‍ടിക്കറ്റ് മറന്നുവച്ച എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി പൊലീസ്. പരീക്ഷ കേന്ദ്രത്തില്‍ നിന്നും 12 കിലോ മീറ്റര്‍ അകലെയുള്ള ചായക്കടയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കിലെത്തി ഹാള്‍ടിക്കറ്റ് എടുത്തുനല്‍കുകയായിരുന്നു. പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളും പയ്യന്നൂര്‍, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹല്‍, കെ.കെ.അന്‍ഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാല്‍ എന്നിവരുടെ ഹാള്‍ടിക്കറ്റാണ് പൊലീസ് ഇടപെട്ട് എത്തിച്ച് നല്‍കിയത്....വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് മറന്നുവച്ചു; ബുള്ളറ്റില്‍ പറന്നെത്തി പൊലീസ്, കയ്യടിച്ച് സോഷ്യല്‍ മീഡിയ