700900 രൂപ വകയിരുത്തി ജീബിൻ വിതരണം ചെയ്തു.

MTV News 0
Share:
MTV News Kerala

മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ 700900 രൂപ വകയിരുത്തി ജീബിൻ വിതരണം ചെയ്തു. നമ്മുടെ വീടുകളിലെ ഫുഡ് വേഴ്സ്റ്റുകൾ ഇനി ജീ ബിന്നുകളിൽ നിക്ഷേപിക്കുമ്പോൾ 30 ദിവസം കൊണ്ട് ജീബിൻ നമുക്ക് വീട്ടിലെ പച്ചക്കറി തോട്ടങ്ങൾക്കും , പൂന്തോട്ടത്തിനും ആവശ്യമായ ജൈവ വളം നിർമ്മിച്ചു നൽകും . ദുർഗന്ധമില്ലാതെ, പുഴു ശല്ല്യമില്ലാതെ, മലിന ജലമില്ലാതെ മാലിന്യങ്ങൾ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ സംസ്ക്കരിക്കുകയും , ഇതു വളമാക്കി നമുക്കു തന്നെ ഉപയോഗിക്കുകയും ചെയ്യാം. ഉറവിട മാലിന്യം സംസ്ക്കരിക്കുന്നതിന് ഉദാത്ത മാർഗ്ഗമാണ് ജീബിൻ .163 ഗുണഭോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ നൽകിയത്.

ഒരു ജീബിന് 4200 രൂപയാണ് വിലവരുന്നത് .ഇതിൽ 430 രൂപയാണ് ഗുണഭോക്തൃ വിഹിതമായി വാങ്ങിയത്. ജീബിൻ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ , ശാന്ത ദേവി മൂത്തേടത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിത രാജൻ, കെ.പി ഷാജി, റുക്കിയ റഹീം, സുകുമാരൻ, ശിവദാസൻ, വി. ഇ ഒ മാരായ റുബീന, അമൽ എന്നിവർ പങ്കെടുത്തു.