പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2023 -24 ബജറ്റ്
പെരുമണ്ണ :പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് 27, 98,76,882 രൂപ വരവും 27,13,02,647 രൂപ ചെലവും 85, 74 ,235 രൂപ മിച്ചവുമുള്ള പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2023 -24 വർഷത്തേക്കുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ അവതരിപ്പിച്ചു . കൃഷി അനുബന്ധ മേഖലകളിലും. മൃഗസംരക്ഷണ രംഗത്തും, വിദ്യാഭ്യാസം, സംസ്കാരം, യുവജനക്ഷേമം, ആരോഗ്യ മേഖല,ദാരിദ്ര നിർമ്മാർജ്ജന പദ്ധതികൾ, വനിതാ ക്ഷേമം, പട്ടികജാതി വികസനം,പ്രത്യേക ശിശുക്ഷേമ പരിപാടികൾ, അംഗൻവാടി പോഷകാഹാര പരിപാടി , അംഗൻവാടികളുടെപശ്ചാത്തല സൗകര്യ വികസനം, ബസ്റ്റാൻഡ് സ്ഥലമെടുപ്പ്, തെരുവിളക്കുകൾ സ്ഥാപിക്കൽ, കുടിവെള്ള സൗകര്യമൊരുക്കൽ , മാലിന്യ സംസ്കരണത്തിന് വിപുലീകരിച്ച പദ്ധതി എന്നിവയ്ക്ക് ഫണ്ട് നീക്കിവെച്ച ബജറ്റ് ഗ്രാമപഞ്ചായത്തിന്റെ സർവ്വതല സ്പർശിയായവികസനം ലക്ഷ്യം വെച്ചുള്ളതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് പറഞ്ഞു പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ , ദീപ കാമ്പുറത്ത് ,എം എ പ്രതീഷ് ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു.ബജറ്റ് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു
© Copyright - MTV News Kerala 2021
View Comments (0)