പാഴൂർ എ.യു.പി സ്കൂളിൽ പഠനോത്സവവും സ്കൂൾ വാർഷികവും സംഘടിപ്പിച്ചു.

MTV News 0
Share:

പാഴൂർ:പാഴൂർ എ.യു.പി സ്കൂളിൽ നടന്ന പഠനോത്സവവും സ്കൂൾ വാർഷികവും ഏറെ ശ്രദ്ധേയമായി. ഈ അധ്യയന വർഷത്തിൽ ക്ലാസ്സിൽ പഠിച്ചെടുത്ത പാഠഭാഗങ്ങൾ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചാണ് ഓരോ ക്ലാസിലെയും കുട്ടികൾ കൈയ്യടി നേടിയത്. കഥയായും കവിതയായും ഓരോ ഭാഗവും തന്മയത്വത്തോടെ അവതരിപ്പിച്ച് സ്കൂളിലെ മുഴുവൻ കുട്ടികളും പഠനോത്സവത്തിൽ പങ്കാളികളായി. അക്കാദമിക മികവും പഠന പുരോഗതിയും പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളിൽ പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.

പഠനോൽസവവും സ്കൂൾ വാർഷികവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ ഇ.പി വത്സല അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പോൾ കെ.ജെ മുഖ്യാതിഥിയായിരുന്നു. ലത്തീഫ് കുറ്റിക്കുളം, കോമുമോയിൻ ഹാജി സംബന്ധിച്ചു. ഹെഡ്മാസ്റ്റർ എം.ടി അബ്ദുൽ സലീം സ്വാഗതവും പി.ടി.എ പ്രസിഡന്റ് സലീം പി.ടി നന്ദിയും പറഞ്ഞു.