പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കും; വൻ നീക്കവുമായി അസം ബിജെപി മുൻ ഐടി സെൽ സ്ഥാപകൻ

MTV News 0
Share:
MTV News Kerala

ദില്ലി: ബി ജെ പി മുൻ ഐടി സെൽ നേതാവ് കോൺഗ്രസിലേക്ക്. യുവ നേതാവായ പ്രദ്യോത് ബോറയാണ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ ബോറ കോൺഗ്രസിൽ ലയിപ്പിക്കും.

2015 ൽ ബി ജെ പി വിട്ടതിന് പിന്നാലെയായിരുന്നു പ്രദ്യുത് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത്. നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു പ്രദ്യുത് ബിജെപി വിട്ടത്.
ബി ജെ പിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം കെട്ടിപടുക്കേണ്ടത് അനിവാര്യമായതിനാലാണ് തന്റെ പാർട്ടിയെ കോൺഗ്രസുമായി ലയിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രദ്യുത് പറഞ്ഞു. എല്ലാ സ്ഥാപനങ്ങളിലും പ്രദേശങ്ങളിലും ബി ജെ പി നടത്തുന്ന അക്രമണങ്ങൾ വെല്ലുവിളിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ രാഷ്ട്ര നേതാക്കൾ ആവിഷ്കരിച്ച ഇന്ത്യ എന്ന ആശയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത്തരത്തിലൊരു പോരാട്ടം മികച്ച രീതിയിൽ നടപ്പാക്കണമെങ്കിൽ അത് മികച്ച വേദിയിലൂടെയാകണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗവും കരുതുന്നത്’, പ്രദ്യുത് പറഞ്ഞു.