ട്രൈ നേഷൻ ടൂർണമെൻറിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം

MTV News 0
Share:
MTV News Kerala

ത്രിരാഷ്ട്ര അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ മ്യാൻമറിനെ നേരിട്ട് ഇന്ത്യ. ടൂർണമെൻറിലെ ആദ്യമത്സരമാണിത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യയെയും മ്യാൻമറിനെയും കൂടാതെ കിർഗിസ്ഥാനും ടൂർണമെൻറിലുണ്ട്.

മണിപ്പൂരിലെ ഇംഫാലിൽ ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം (India vs Myanmar). അനിരുദ്ധ് ഥാപ്പ (Anirudh Thapa) നേടിയ ഗോളിൻെറ കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള മ്യാൻമറിനോടാണ് ഇന്ത്യ കളിച്ചത്. എന്നാൽ പ്രതീക്ഷിച്ച തരത്തിൽ കൂടുതൽ ഗോളുകൾ നേടാൻ ഇന്ത്യക്ക് സാധിച്ചില്ല. ഇന്ത്യൻ മുന്നേറ്റനിര നിരവധി ഗോളവസരങ്ങൾ പാഴാക്കുകയും ചെയ്തു.

മത്സരത്തിലുടനീളം ഇന്ത്യയുടെ ആധിപത്യം തന്നെയാണ് കണ്ടത്. ഒരുഘട്ടത്തലും മ്യാൻമർ ഇന്ത്യക്ക് വെല്ലുവിളിയേ ആയിരുന്നില്ല. മത്സരത്തിൻെറ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപായിരുന്നു ഥാപ്പയുടെ ഗോൾ പിറന്നത്. മ്യാൻമർ ബോക്സിനകത്ത് വെച്ച് രാഹുൽ ഭേക്കെ നൽകിയ ക്രോസ് ഥാപ്പ മനോഹരമായി വലക്കുള്ളിൽ ആക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ ആക്രമണം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു.

നായകൻ സുനിൽ ഛേത്രിക്ക് ഗോളവസരങ്ങളിൽ ചിലത് മുതലാക്കാൻ സാധിച്ചില്ല. അനിരുദ്ധ് ഥാപ്പയ്ക്കും വീണ്ടും ഗോൾ നേടാൻ അവസരങ്ങളുണ്ടായിരുന്നു. ഫിഫ റാങ്കിങ്ങിൽ 106ാം സ്ഥാനത്താണ് ഇന്ത്യ. മ്യാൻമർ ആവട്ടെ 159ാം സ്ഥാനത്താണ്. വിജയത്തിലും ഇന്ത്യയെ നിരാശപ്പെടുത്തുന്നത് ഈ അന്തരമാണ്. അടുത്ത മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനത്തിനായിരിക്കും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: അമരീന്ദ‍ർ (ഗോൾ കീപ്പ‍ർ), രാഹുൽ ഭേക്കെ, ചിൻഗ്ലേസന, മിശ്ര, അനിരുദ്ധ് ഥാപ്പ, സുനിൽ ഛേത്രി, മെഹ്താബ്, മുഹമ്മദ് യാസിർ, ചാങ്‌തെ, ജീക്‌സൺ, ബിപിൻ.

Share:
Tags:
MTV News Keralaത്രിരാഷ്ട്ര അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ മ്യാൻമറിനെ നേരിട്ട് ഇന്ത്യ. ടൂർണമെൻറിലെ ആദ്യമത്സരമാണിത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യയെയും മ്യാൻമറിനെയും കൂടാതെ കിർഗിസ്ഥാനും ടൂർണമെൻറിലുണ്ട്. മണിപ്പൂരിലെ ഇംഫാലിൽ ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം (India vs Myanmar). അനിരുദ്ധ് ഥാപ്പ (Anirudh Thapa) നേടിയ ഗോളിൻെറ കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള മ്യാൻമറിനോടാണ് ഇന്ത്യ കളിച്ചത്. എന്നാൽ...ട്രൈ നേഷൻ ടൂർണമെൻറിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം