വിശുദ്ധ മാസത്തിന് തുടക്കം; ഇനി ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍

MTV News 0
Share:
MTV News Kerala

കോഴിക്കോട് : പുണ്യങ്ങളുടെ പൂമഴ പെയ്യുന്ന വിശുദ്ധ മാസത്തിന് തുടക്കം. മര്‍ഹബന്‍ യാ ശഹ്‌റു റമസാന്‍. ഇനി ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അനുഗൃഹീത മാസത്തെ അളവറ്റ ആത്മഹര്‍ഷത്തോടെയാണ് വിശ്വാസി ലക്ഷങ്ങള്‍ വരവേല്‍ക്കുന്നത്. പകല്‍ ഭക്ഷ്യപാനീയങ്ങള്‍ വര്‍ജിച്ച് അവര്‍ മനസ്സിനെ പ്രാര്‍ഥനാ നിര്‍ഭരമാക്കുന്നു. രാത്രിയില്‍ തറാവീഹ് നിസ്‌കാരത്തിലും വ്യാപൃതരാകുന്ന വിശ്വാസികള്‍ റമസാന്‍ കാലം പ്രലോഭനങ്ങളില്‍ നിന്നകന്ന് മനസ്സും ശരീരവും ദൈവചിന്തകളില്‍ ലയിപ്പിക്കുന്നു.

റമസാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റമസാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. കോഴിക്കോട് കാപ്പാട് റമസാന്‍ മാസപ്പിറവി കണ്ടതായ വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റമസാന്‍ ഒന്നായി കോഴിക്കോട് മുഖ്യ ഖാസി ഇന്‍ ചാര്‍ജ് ശഫീര്‍ സഖാഫി അറിയിച്ചു.

ഇന്ന് റമസാന്‍ ഒന്നായിരിക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരും അറിയിച്ചു.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് വൃതാരംഭം. റമസാന്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഒമാനില്‍ ഇന്നാണ് റമസാനിന് തുടക്കം.

Share:
Tags:
MTV News Keralaകോഴിക്കോട് : പുണ്യങ്ങളുടെ പൂമഴ പെയ്യുന്ന വിശുദ്ധ മാസത്തിന് തുടക്കം. മര്‍ഹബന്‍ യാ ശഹ്‌റു റമസാന്‍. ഇനി ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അനുഗൃഹീത മാസത്തെ അളവറ്റ ആത്മഹര്‍ഷത്തോടെയാണ് വിശ്വാസി ലക്ഷങ്ങള്‍ വരവേല്‍ക്കുന്നത്. പകല്‍ ഭക്ഷ്യപാനീയങ്ങള്‍ വര്‍ജിച്ച് അവര്‍ മനസ്സിനെ പ്രാര്‍ഥനാ നിര്‍ഭരമാക്കുന്നു. രാത്രിയില്‍ തറാവീഹ് നിസ്‌കാരത്തിലും വ്യാപൃതരാകുന്ന വിശ്വാസികള്‍ റമസാന്‍ കാലം പ്രലോഭനങ്ങളില്‍ നിന്നകന്ന് മനസ്സും ശരീരവും ദൈവചിന്തകളില്‍ ലയിപ്പിക്കുന്നു. റമസാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റമസാന്‍...വിശുദ്ധ മാസത്തിന് തുടക്കം; ഇനി ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍